ഇന്ത്യയിലെ മുന്‍നിര വ്യവസായിയായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റ ജിയോ ഇന്‍ഫോകോം ആഗസ്റ്റ് 15ന് 4ജി സേവനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ മറ്റു മൊബൈല്‍ സേവന ദാതാക്കള്‍ക്ക് കടുത്ത വെല്ലുവിളിയാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം ഉയര്‍ത്തുന്നത്.
ജിയോയില്‍ ഓഫറുകള്‍
ഡാറ്റാ ഓഫറുകള്‍,വോയ്സ് ഓഫറുകള്‍ എന്നിവ ഇപ്പോഴുള്ളതിനേക്കാള്‍ 25 ശതമാനം കുറഞ്ഞ നിരക്കില്‍ അവതരിപ്പിക്കാനാണ് പദ്ധതി. 80 രൂപയ്ക്ക് ലഭിക്കുന്ന 1 ജിബി പായ്ക്കിലാണ് സൗജന്യ വോയ്സ് കോള്‍ സൗകര്യം ലഭിക്കുക.
മത്സരം കടുത്തു
വിപണിയിലെ മത്സരത്തില്‍ പിടിച്ചുനില്ക്കാന് മുന്‍നിര മൊബൈല്‍ ദാതാക്കളായ എയര്‍ടെല്‍,വോഡഫോണ്‍,ഐഡിയ എന്നിവര്‍ ഡാറ്റയിലും വോയ്സ് കോളിലും വമ്പന്‍ ഓഫറുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
ജിയോയ്ക്ക 15 ലക്ഷം ഉപയോക്താക്കള്‍
കഴിഞ്ഞ ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച് ജിയോയ്ക്ക് 15 ലക്ഷം ഉപയോക്താക്കളുണ്ട് നിലവില്‍.
എയര്‍ടെലില്‍ വന്‍ ഓഫറുകള്‍
എയര്ടെലിന്റ ഇന്‍ഫിനിറ്റി പ്ലാനില്‍ 1,199 രൂപയ്ക്ക് പരിധിയില്ലാത്ത വോയ്സ് കോള്‍ (ലോക്കല്‍, എസ്.ടി.ഡി, നാഷണല്‍ റോമിംഗ്),1ജിബി 4ജി ഡാറ്റ, ദിവസം 100 സൗജന്യ എസ്.എം.എസ്.വിങ്ക് മ്യൂസിക്-മൂവി എന്നിവ ലഭ്യമാണ്.
വോഡഫോണ്‍
67% അധിക ഡാറ്റ, സംസാരത്തിനിടയില്‍ കോള്‍ മുറിഞ്ഞാല്‍ 10 മിനിറ്റ് അധിക സംസാരസമയം എന്നിവയാണ് വോഡഫോണിലെ ഓഫറുകള്‍.
ഐഡിയ
ഐഡിയ സെല്ലുലാര്‍ 45 ശതമാനം വരെ അധിക ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 19 രൂപയ്ക്ക് മുന്‍പ് മൂന്ന് ദിവസത്തേക്ക് നല്‍കിയിരുന്ന 75എംബി 2ജി ഇപ്പോള്‍, 110 എംബിയാണ് മൂന്ന് ദിവസത്തേക്ക് ലഭിക്കുക. ഇതുപോലെ തന്നെ 4ജിയും 3ജിയും 22 രൂപയ്ക്ക് 66 എംബി മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന ഓഫറില്‍ ഇനി മൂന്ന് ദിവസത്തേക്ക് ഈ വിലയ്ക്ക് 90 എംബി ലഭിക്കും.
ജിയോ വിപ്ലവം സൃഷ്ടിക്കും
റിലയന്‍സ് ജിയോ വിപണിയിലെത്തുമ്പോള്‍ ഡാറ്റാ പാക്ക് നിരക്കുകളുടെ വില 15 മുതല്‍ 20 ശതമാനം വരെ കുറയുമെന്നും വിലയിരുത്തപ്പെടുന്നു. 4ജി സേവനം സാര്‍വത്രികമാക്കാനും ജിയോയുടെ കടന്ന് വരവ് സഹായിക്കും.Read Also: റിലയന്‍സ് ജിയോ 4ജിയുടെ ഫ്രീഡം ഓഫര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
