ലക്ഷങ്ങള്‍ ശമ്പളം സിഇഒമാരുടെ ശമ്പളം കേട്ടാല്‍ ഞെട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ മുന്‍നിര കമ്പനികളുടെ സിഇഒമാരുടെ പോക്കറ്റിലെത്തുന്നത് കോടിക്കണക്കിന് രൂപ. രണ്ട് വര്‍ഷം മുമ്പ് ശരാശരി 10 കോടി രൂപ ലഭിച്ചിരുന്ന സിഇഒമാര്‍ക്ക് ഇപ്പോള്‍ ശരാശരി 20 കോടി രൂപയാണ് ലഭിക്കുന്നത്.

2015-16 സാമ്പത്തികവര്‍ഷത്തെ സിഇഒമാരുടെ ശമ്പളത്തെക്കുറിച്ചുനടത്തിയ കണക്കെടുപ്പിലാണ് ഇത് കണ്ടെത്തിയത്. ശമ്പളം, കമ്മീഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെ കമ്പനികളില്‍നിന്നു കൈപ്പറ്റുന്ന തുകയാണിത്. രാജ്യത്തെ 24 കമ്പനികളില്‍ 20 കമ്പനികള്‍ സെന്‍സെക്‌സില്‍ സമര്‍പ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.

പൊതുമേഖലയില്‍ എസ്ബിഐ

പൊതുമേഖലയില്‍ എസ്ബിഐ

പൊതുമേഖഖലാ സ്ഥാപനങ്ങളില്‍ എസ്ബിഐ മാത്രമാണ് സിഇഒയുടെ പ്രതിഫലം വെളിപ്പെടുത്തിയത്. എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ 31.1 ലക്ഷം രൂപ പ്രതിഫലമായി കൈപ്പറ്റുന്നു.

സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ശമ്പളം

സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ശമ്പളം

എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, ലൂപിന്‍, എന്നീ കമ്പനികളാണ് ഉയര്‍ന്ന പ്രതിഫലം നല്‍കുന്നത്.

എ എം നായിക്

എ എം നായിക്

2015-16ലെ ലിസ്റ്റഡ് കമ്പനികളുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും അധികം ശമ്പളം എ എം നായികാണ്. എല്‍ ആന്‍ഡ് ടി മേധാവി എ എം നായികിന് 66.14 കോടിയാണ് പ്രതിഫലം.

വിശാല്‍ സിക്ക

വിശാല്‍ സിക്ക

ഇന്‍ഫോസിസ് മേധാവി വിശാല്‍ സിക്കയ്ക്കു 48,73 കോടി രൂപയാണ് ശമ്പളം.

ദേശ് ബന്ധു ഗുപ്ത

ദേശ് ബന്ധു ഗുപ്ത

ലൂപിന്‍ മേധാവി ദേശ് ബന്ധു ഗുപ്തയ്ക്ക് 44.8 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്.

ബാങ്കിംഗില്‍ പ്രതിഫലം കുറവ്

ബാങ്കിംഗില്‍ പ്രതിഫലം കുറവ്

കുറഞ്ഞ പ്രതിഫലം ബാങ്കിംഗ് മേഖലയിലാണ്. ആക്‌സിസ് ബാങ്ക് മേധാവി ശിഖ ശര്‍മയ്ക്ക് 5.5 കോടി ശമ്പളമാണ് ലഭിക്കുന്നത്.

ചന്ദ്ര കൊച്ചാര്‍

ചന്ദ്ര കൊച്ചാര്‍

ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ്ര കോചാറിനു 6.6 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്.

 ആദിത്യ പുരി

ആദിത്യ പുരി

എച്ച്ഡിഎഫ്‌സി ബാങ്ക് മേധാവി ആദിത്യ പുരിക്കു 9.7 കോടിയും പ്രതിഫലം കിട്ടുന്നുണ്ട്.

പൊതുമേഖലയില്‍ ശമ്പളം കുറവ്

പൊതുമേഖലയില്‍ ശമ്പളം കുറവ്

സ്വകാര്യമേഖലയുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ സിഇഒമാരുടെ ശമ്പളം വളരെ കുറവാണ്. 25 മുതല്‍ 30 വരെ ലക്ഷം രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ സിഇഒമാരുടെ പ്രതിഫലം.

യുഎസില്‍ ശരാശരി 130 കോടി

യുഎസില്‍ ശരാശരി 130 കോടി

യുഎസിലെ പ്രമുഖ കമ്പനി സിഇഒമാരുടെ പ്രതിഫലവുമായി താരതമ്യപ്പെടുത്തിയാല്‍ ഇതുവെറും ആറിലൊന്നു മാത്രമേ വരൂ. ശരാശരി 130 കോടി രൂപയാണ് യുഎസിലെ സിഇഒമാരുടെ ഇപ്പോഴത്തെ ശമ്പളം.

ശമ്പളവിവരം വെളിപ്പെടുത്താതെ കമ്പനികള്‍

ശമ്പളവിവരം വെളിപ്പെടുത്താതെ കമ്പനികള്‍

സണ്‍ ഫാര്‍മ, മാരുതി, ഹീറോ മോട്ടോ കോര്‍പ്, സിപ്‌ള തുടങ്ങിയ മുന്‍നിര കമ്പനികളാകട്ടെ ഈ വിവരം പരസ്യപ്പെടുത്തിയിട്ടില്ല.

English summary

Salaries of top CEOs in India soar, average doubles over 2 years

In a sharp jump, average CEO salary at top listed companies in the private sector is approaching Rs 20 crore -- double the level seen just two years ago at about Rs 10 crore.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X