ന്യൂഡല്‍ഹി: ഡോ. ഉര്‍ജിത് ആര്. പട്ടേല്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി സെപ്റ്റംബറോടെ അവസാനിക്കാനിരിക്കെയാണ് പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേലിനെ തെരഞ്ഞെടുത്തത്. പ്രമുഖ സാമ്പത്തിക കാര്യവിദഗ്ധനും ഉപദേശകനുമായ ഉര്‍ജിത് പട്ടേല്‍ നിലവില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറാണ്.
സെപ്റ്റംബര്‍ നാലിന് 52കാരനായ പട്ടേല്‍ ചുമതലയേല്‍ക്കും. മൂന്നു വര്‍ഷമാണ് റിസര്‍വ്ബാങ്ക് ഗവര്‍ണറുടെ കാലാവധി. ഉര്‍ജിത് പട്ടേലിന്റെ നിയമനത്തിന് മന്ത്രിസഭയുടെ നിയമന കമ്മിറ്റി അംഗീകാരം നല്കി.2013 മുതല്‍ ഡെപ്യൂട്ടി ഗവര്മറായി പ്രവര്‍ത്തിച്ച് വരികയാണ് പട്ടേല്‍. ജനുവരിയില്‍ മൂന്നു വര്‍ഷം കൂടി അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയിരുന്നു.

മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്, എസ്ബിഐ മേധാവി അരുദ്ധതി ഭട്ടാചാര്യ, തുടങ്ങി നിരവധി പേരെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റ ചരിത്രത്തില്‍ എട്ടാംതവണയാണ് ഡെപ്യൂട്ടി ഗവര്‍ണര്‍, ഗവര്‍ണര്‍ സ്ഥാനത്ത് എത്തുന്നത്.
ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എംഫില്‍ നേടിയ ഊര്‍ജിത് പട്ടേല്‍ യാലി സര്‍വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റും ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും നേടിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
