ന്യൂഡല്‍ഹി: കടയില്‍ നിന്നും സാധനം വാങ്ങിക്കുന്നതിന് ഇനി പണം നല്‍കേണ്ട. പകരം സ്മാര്‍ട്ഫോണ്‍ മതി. മൊബൈല്‍ ഫോണ്‍ വഴി പണം കൈമാറുന്ന യൂണിഫെഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രാജ്യത്തെ 21 ബാങ്കുകള്‍ വഴി നടപ്പായി.
മൊബൈല്‍ വഴി പണം നല്കാവുന്ന ഈ രീതി ലോകത്ത് തന്നെ ആദ്യമായാണ് ഇത്ര വിപുലനമായി നടപ്പിലാവുന്നത്.
എത്ര രൂപ വരെ
50 രൂപ വരെ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ യുപിഐ വഴി നടത്താന്‍ കഴിയും.
ആപ് ലഭിക്കാന്‍
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും എന്‍പിസി ആപ് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ട് യുപിഎയില്‍ രജിസ്റ്റര്‍ ചെയ്യാം. അപ്പോള്‍ ലഭിക്കുന്ന വെര്‍ച്വല്‍ പേയ്മെന്റ് അഡ്രസ്(വിപിഎ) ആണ് പണം കൈമാറ്റം ചെയ്യുന്നവരെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത്. ഇത് മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
രഘുറാം രാജന്റെ ആശയം
കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയെ ഉയര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് യുപിഐ എന്ന ആശയം മുന്പോട്ട് വെച്ചത്.
എന്തിനെല്ലാം ആപ്
കാഷ് ഓണ്‍ ഡെലിവറി വഴി സാധനങ്ങള്‍ വാങ്ങുന്നതിന്റെ പണമടയ്ക്കാനും ബില്ലുകള്‍, ഫീസ് തുടങ്ങി എല്ലാ ഇടപാടുകള്‍ക്കും യുപിഐ ഉപയോഗിക്കാം.
വിവരങ്ങള്‍ വേണ്ട
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ്സി കോഡ്, ബാങ്ക് ബ്രാഞ്ച് വിവരങ്ങള്‍ എന്നിവ ഈ ആപ് ഉപയോഗിക്കുമ്പോള്‍ ആവശ്യമില്ല.
കാര്‍ഡ് വിവരങ്ങള്‍ വേണ്ട
ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ അക്കൗണ്ട് നമ്പറോ ക്രഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ നല്‍കേണ്ടതില്ല. പണം നല്‍കും മുന്‍പേ ഒരു പാസ്കോഡ് മാത്രം നല്കിയാല് മതിയാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
