മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക് . വളര്‍ച്ചാ ശേഷിയെക്കാള്‍ കുറഞ്ഞ പ്രകടനമാണ് ഇന്ത്യന്‍ സമ്പദ്ഘടനയിലെന്ന് അവസാന വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് രഘുറാം രാജന് വ്യക്തമാക്കി.
7.6 ശതമാനം വളര്‍ച്ചയാണ് ആര്.ബി.ഐ. പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 7.2 ശതമാനമായിരുന്നു വളര്‍ച്ച. പണപ്പെരുപ്പം കൂടുതലാണെന്നും ഇത് മറികടക്കണമെന്നും രഘുറാം രാജന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചു.

നിക്ഷേപം കുറയുന്നതിനാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറ്റം ഉണ്ടാകുന്നില്ലെന്നും, പൊതു നിക്ഷേപത്തിലും ഇന്ത്യ പിറകിലാണെന്നും അദ്ദേഹം വ്യക്തമാക്കിയ രാജന് പണപ്പെരുപ്പം സാധാരണ നിലയിലാകാതെ പലിശ കുറയ്ക്കാനാകില്ലെന്നും, വാണിജ്യ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് പലിശ നിരക്കുകള്‍ കുറച്ചു നല്‍കണമെന്നും വീണ്ടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച പണപ്പെരുപ്പ പരിധി നാല് ശതമാനമാണെന്നും, കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നത് വലിയ പ്രതിസന്ധിയാണ്. വന്‍കിടക്കാരില്‍ നിന്നുള്ള നിക്ഷേപം കുറഞ്ഞിട്ടുണ്ട്. ഇതിനാല്‍ ബാങ്കുകള്‍ക്ക് ലാഭകരമായി വായ്പ നല്കാന് കഴിയുന്നില്ല.
ആര്.ബി.ഐ. ഗവര്‍ണര്‍ അധ്യക്ഷനായി ആര്.ബി.ഐ.യില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും സര്‍ക്കാര്‍ നിയോഗിക്കുന്ന മൂന്ന് അംഗങ്ങളുമാണ് സമിതിയിലുള്ളത്. ആര്‍ബിഐ ഗവര്‍ണറായുള്ള രഘുറാം രാജന്റെ കാലാവധി സെപ്തംബര്‍ നാലിന് പൂര്‍ത്തിയാകും. രഘുറാം രാജനെ തുടര്‍ന്ന് ഡെപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത് പട്ടേല്‍ പുതിയ ആര്.ബി.ഐ. ഗവര്‍ണറായി സ്ഥാനമേല്‍ക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
