കൈയില്‍ പൈസയുണ്ടോ? ഇനി അഞ്ച് ദിവസം എന്തുചെയ്യും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ഓണം ബക്രീദ് അവധിദിവസങ്ങള്‍ ഒരുമിച്ചു വരുന്നതോടെ ബാങ്കുകള്‍ അഞ്ച് ദിവസം അടഞ്ഞുകിടക്കും. ഇതോടെ എടിഎമ്മുകളിലും പണക്ഷാമം നേരിടും.

രണ്ടാം ശനിയാഴ്ച, ഞായര്‍,ബക്രീദ്,ഉത്രാടം,തിരുവോണം എന്നീ ദിവസങ്ങള്‍ ചേരുമ്പോഴാണ് 10 മുതല്‍ 14 വരെ അഞ്ച് ദിവസം ബാങ്ക് അവധി ലഭിക്കുക. 16ന് ശ്രീനാരായണഗുരു ജയന്തിയായതിനാല്‍ അന്നും അവധിയാണ്.

പരമാവധി തുക നിറയ്ക്കും

പരമാവധി തുക നിറയ്ക്കും

എടിഎമ്മുകളില്‍ പരമാവധി തുക നിറയ്ക്കാന്‍ ബ്രാഞ്ചുകള്‍ക്കും പണം നിറയ്ക്കാറുള്ള ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

15 ലക്ഷം എടിഎമ്മുകളില്‍

15 ലക്ഷം എടിഎമ്മുകളില്‍

സാധാരണ മൂന്ന് ലക്ഷം രൂപയാണ് എടിഎമ്മുകളില്‍ നിറയ്ക്കുന്നത്. പണം ഏറ്റവും അധികം പിന്‍വലിയ്ക്കുന്ന എടിഎമ്മുകളില്‍ കൂടുതല്‍ തുക നിറയ്ക്കും. 15ലക്ഷം രൂപയോ അതിലേറെയോ ആണ് നിറയ്ക്കുക.

വിദേശത്ത് നിന്ന് പണം അയയ്ക്കുമ്പോള്‍

വിദേശത്ത് നിന്ന് പണം അയയ്ക്കുമ്പോള്‍

വിദേശത്ത് നിന്നും പണം അയയ്ക്കുന്നതിന് തടസമില്ല. പണം നാട്ടിലെ അക്കൗണ്ടില്‍ എത്തിച്ചേര്‍ന്നാല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാന്‍ കഴിയും.

പരമാവധി തുക 45 ലക്ഷം

പരമാവധി തുക 45 ലക്ഷം

എടിഎമ്മുകളില്‍ 45 ലക്ഷം രൂപ വരെ നിറയ്ക്കാന്‍ കഴിയും എന്നാല്‍ ആവശ്യമനുസരിച്ചാണ് നിറയ്ക്കുക. എസ്ബിഐയും സൗത്ത് ഇന്ത്യന്‍ ബാങ്കും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ക്രമീകരിക്കും.

എസ്ബിഐ നിര്‍ദേശം

എസ്ബിഐ നിര്‍ദേശം

എസ്ബിഐ ബ്രാഞ്ചിനടുത്തുള്ള എടിഎമ്മുകളില്‍ ജീവനക്കാര്‍ തന്നെ പണം നിറയ്ക്കാറുണ്ടെങ്കില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ 12ന് അതിനായി എത്തണമെന്ന് എസ്ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കറന്‍സി തീര്‍ന്നാല്‍ വീണ്ടും നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary

Banks will get five bank holidays continuously in next week

Banks will remain closed for five continuous days due to Onam holidays and Bakrid.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X