ദോഹ: വ്യോമയാത്രക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എമിറേറ്റ്സ് എയര്‍ലൈന്‍സ്. യാത്രക്കാരുടെ സംതൃപ്തിയും ഇഷ്ടവും അടിസ്ഥാനമാക്കി ഏറ്റവും മികച്ച എയര്‍ലൈന്‍സായി ഏവിയേഷന്‍ വെബ്സൈറ്റായ സ്കൈട്രാക്സി് എമിറേറ്റ്സ് എയര്‍ലൈന്‍സിനെ തിരഞ്ഞെടുത്തു.
ലോകത്തിലെ 104 രാജ്യങ്ങളില്‍ നിന്നുള്ള 19.2 ദശലക്ഷം യാത്രക്കാരുടെ അഭിപ്രായത്തിനനുസരിച്ചാണ് ലിസ്ററ് തയ്യാറാക്കിയത്. ഏറ്റവും മികച്ച 20 എയര്‍ലൈന്‍സില്‍ ബാങ്കോക്കാണ് അവസാന സ്ഥാനത്ത്.280 എയര്‍ലൈനുകളിലാണ് സര്‍വേ നടത്തിയത്. താമസ സൗകര്യം മുതല്‍ യാത്ര സുഖകരമാക്കുന്ന സീറ്റ് വരെയുള്ള 41 കാര്യങ്ങള്‍ പരിഗണിച്ചു.
എമിറേറ്റ്സ് ഒന്നാമത്
കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു എമിറേറ്റ്സ്. 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് കഴിഞ്ഞ തവണ ഒന്നാമതുണ്ടായിരുന്ന ഖത്തര്‍ എയര്‍വേയ്സിനെ മറികടന്നാണ് ഒന്നാമതായത്.
ഖത്തര്‍ എയര്‍വേസ് രണ്ടാമത്
രണ്ടാം സ്ഥാനത്താണ് ഖത്തര്‍ എയര്‍വേസ്. ബെസ്റ്റ് ബിസിനസ് ക്ലാസ്സ് സീറ്റ് ഖത്തര്‍ എയര്‍വേസിനാണ്. ലോകത്ത് 125 സ്ഥലങ്ങളിലേക്ക് സര്‍വീസുള്ള കമ്പനി ലോസ് ഏഞ്ചല്‍സ്, മിയാമി, ഡള്ളാസ് എന്നിവയടക്കം 50 പുതിയ സ്ഥലങ്ങളിലേക്കു കൂടി വികസിക്കുകയാണ്.
സിംഗപ്പുര്‍ എയര്‍ലൈന്‍സിന് തിരിച്ചടി
കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായിരുന്ന സിംഗപ്പുര്‍ എയര്‍ലൈന്‍സിന് തിരിച്ചടി നേരിട്ട് മൂന്നാം സ്ഥാനത്തായി. പേഴ്സണല്‍ ടിവി ഉള്‍പ്പെടെയുള്ള വിനോദ സംവിധാനങ്ങളാണ് സിംഗപ്പുര്‍ എയര്‍ലൈന്‍സില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ടത്.
കാത്തി പസിഫിക് എയര്‍വേ നാലാമത്
കഴിഞ്ഞ തവണ മൂന്നാമത് ഉണ്ടായിരുന്ന കാത്തി പസഫിക് എയര്‍വേയ്ക്ക് നാലാമതായി. അതേസമയം കഴിഞ്ഞ തവണ ഏഴാമത് ഉണ്ടായിരുന്ന ആള് നിപ്പോള്‍ എയര്‍വേയ്സ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇത്തിഹാദ് ആറാമത്
നൂറിലധികം സ്ഥലങ്ങളിലേക്ക് സര്‍വീസുള്ള ഇത്തിഹാദ് എയര്‍വേയ്സ് ആറാം സ്ഥാനം നിലനിര്‍ത്തി. മികച്ച ഫസ്റ്റ്ക്ളാസ്, മികച്ച ഫസ്റ്റ്ക്ളാസ് സീറ്റ്, മികച്ച ഫസ്റ്റ്ക്ളാസ് ഓണ്‍ബോര്‍ഡ് കേറ്ററിംഗ് എന്നിവയാണ് ഇത്തിഹാദിന് തുണയായത്.
ടര്‍ക്കിഷ് എയര്‍ലൈന്‍സ്
നാലാമതായിരുന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഇപ്പോള്‍ ഏഴാമതാണ്. 100 രാജ്യങ്ങളില്‍ നിന്നും 200 നഗരങ്ങളിലാണ് കമ്പനി സര്‍വീസ് നടത്തുന്നത്. മികച്ച യൂറോപ്യന്‍ എയര്‍ലൈന്‍, മികച്ച ദക്ഷിണയൂറോപ്യന് എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ളാസ് എയര്‍ലൈന്‍ കാറ്ററിംഗ്, മികച്ച ബിസിനസ് ക്ളാസ് ലോഞ്ച് ഡൈനിംഗ് എന്നീ പുരസ്ക്കാരങ്ങള്‍ കമ്പനിക്കാണ്.
ഇരുപത് സ്ഥാനങ്ങളില്‍ ഈ കമ്പനികള്‍
റാങ്കിംഗില്‍ ഒമ്പതാമതുണ്ടായിരുന്നു ഈവ നില മെച്ചപ്പെടുത്തി എട്ടിലേക്കെത്തി പത്താമതായിരുന്നു ക്വാണ്ടാസും ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതിലെത്തി. കഴിഞ്ഞ തവണ 12 ാം സ്ഥാനത്തായിരുന്നു ലുഫ്ത്താന്സയാണ് പത്താമത്. ഗരുഡ ഇന്തോനേഷ്യ, ഹെയ്നാന് എയര്‍ലൈന്‍സ്, തായ് എയര്‍വേയ്സ്, എയര്‍ഫ്രാന്‍സ്, സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ഏഷ്യാന എയര്‍ലൈന്‍സ്, എയര്‍ ന്യൂസിലാന്റ്, വിര്‍ജിന്‍ ഓസ്ട്രേലിയ, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബാങ്കോക്ക് എയര്‍വേയ്സ് എന്നീ കമ്പനികളാണ് 11 മുതല്‍ 20 വരെ സ്ഥാനങ്ങളില്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications