കൊച്ചി: കള്ളപ്പണത്തില്‍ കേരളവും തീരെ പിന്നിലല്ല. കേരളത്തില്‍ നിന്നും 1200 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.
അനധികൃത സ്വത്ത് വെളിപ്പെടുത്താനുളള സമയം ഈ മാസം അവസാനിക്കാനിരിക്കെയാണ് ആദായ നികുതി വകുപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍.
ആറ് മാസം 1200 കോടി
2016ല്‍ ആദ്യത്തെ ആറ് മാസങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും കള്ളപ്പണം കണ്ടെത്തിയത്. 29 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 15.25 കോടി രൂപ പണമായി പിടിച്ചെടുത്തിട്ടുണ്ട്. 16 കോടി രൂപ വില വരുന്ന സ്വര്‍ണവും അനധികൃത സ്വത്തുക്കളായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
സെപ്റ്റംബര്‍ 30 വരെ സമയം
സെപ്റ്റംബര്‍ 30നാണ് കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന തീയതി. കള്ളപ്പണക്കാര്‍ക്ക് വേണ്ടി ആദായ നികുതി വകുപ്പിന്റെ ഓഫീസുകള്‍ 30ന് രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. 1000 കോടിയോളം രൂപയുടെ കള്ളപ്പണമാണ് ഇതുവരെ വെളിപ്പെടുത്തിയത്. അവസാന ആഴ്ചയില്‍ ഇനിയും പലരും രംഗത്തുവരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതീക്ഷ.
7 ലക്ഷം പേര്‍ക്ക് നോട്ടീസ്
കള്ളപ്പണം വെളിപ്പെടുത്താത്തവരുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് നികുതി മന്ത്രാലയത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴുലക്ഷത്തോളം പേര്‍ക്ക് നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
45% നല്കി തടിയൂരാം
ജൂണ്‍ ഒന്ന് മുതലാണ് കള്ളപ്പണം വെളിപ്പെടുത്താനുള്ള നാല് മാസത്തേക്കുള്ള പദ്ധതി ആരംഭിച്ചത്. ഈ സമയം സെപ്റ്റംബര്‍ 30ന് അവസാനിക്കും. കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ മൊത്തം ആസ്തിയുടെ 45 ശതമാനം നികുതി അടച്ചാല്‍ നടപടിയില്‍ നിന്നും ഒഴിവാകാനാവും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
