എണ്ണ പ്രതിസന്ധി: സൗദിയെ പിടിച്ചുനിര്‍ത്താന്‍ പുതിയ നീക്കങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയാദ്: എണ്ണ പ്രതിസന്ധി മറികടക്കാന്‍ സൗദി സെന്‍ട്രല്‍ രംഗത്ത്. സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ 20 ബില്ല്യണ്‍ റിയാല്‍ വാണിജ്യ ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

 

ശക്തമായ നടപടികളെടുത്ത് സാമ്പത്തിക രംഗത്തെ തളര്‍ച്ച നീക്കാനും നിക്ഷേപകരുടെ താല്‍പര്യം സംരംക്ഷിക്കാനുമാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നീക്കങ്ങള്‍.

28 ദിവസത്തേക്ക് എഗ്രിമെന്റ്

28 ദിവസത്തേക്ക് എഗ്രിമെന്റ്

നിക്ഷേപ രൂപത്തില്‍ ഫണ്ടുകള്‍ ഗവണ്‍മെന്റില്‍ നിന്നും ബാങ്കുകളില്‍ ഡിപോസിറ്റ് ചെയ്യും. 28 ദിവസത്തേക്ക് ബാങ്കുകള്‍ക്ക് പണം നല്‍കാന്‍ റീ പര്‍ച്ചേസ് എഗ്രിമെന്റ് ഉണ്ടാക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. ആദ്യം ഒരു ദിവസകാലാവധിയുള്ള എഗ്രിമെന്റുകളാണ് ബാങ്ക് ഉപയോഗിച്ചിരുന്നത്.

പ്രവാസി നിക്ഷേപം കുറയുന്നു

പ്രവാസി നിക്ഷേപം കുറയുന്നു

സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ വന്‍ ഇടിവ് വരുത്തി. ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയിലെ പ്രവാസി നിക്ഷേപം 60 ശതമാനം കുറഞ്ഞു.

സന്ദര്‍ശകരും കുറയുന്നു

സന്ദര്‍ശകരും കുറയുന്നു

എണ്ണ വരുമാനം കുറഞ്ഞതു സൗദിയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണവും കുറച്ചു. 2015 ജനുവരി-മാര്‍ച്ചില്‍ 4.34 ലക്ഷം പേര്‍ പോയ സ്ഥാനത്ത് ഏപ്രില്‍-ജൂണില്‍ 3.71 ലക്ഷവും ജൂലൈ-സെപ്റ്റംബറില്‍ 3.79 ലക്ഷം സഞ്ചാരികളുമാണ് സൗദിയിലെത്തിയത്.

ജോലി നഷ്ടപ്പെടുന്നു

ജോലി നഷ്ടപ്പെടുന്നു

എണ്ണവരുമാനം കുറഞ്ഞത് സൗദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ജീവനക്കാരുടെ തൊഴില്‍ നഷ്ടത്തിനും പുന:ക്രമീകരണത്തിനും കാരണമായിരുന്നു.

കയറ്റുമതിയിലും ഇടിവ്

കയറ്റുമതിയിലും ഇടിവ്

കയറ്റുമതിയും ഇടിഞ്ഞിരുന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും കുറവുണ്ട്. ഗള്‍ഫ് മേഖലയിലേക്കുള്ള കയറ്റുമതി 2015-16 ല്‍ 18.7 ശതമാനം കുറഞ്ഞു.

നിക്ഷേപങ്ങള്‍ കുറയുന്നു

നിക്ഷേപങ്ങള്‍ കുറയുന്നു

ആഗോളതലത്തില്‍ എണ്ണ വില കുറഞ്ഞത് ഗവണ്‍മെന്റിന്റെ വരുമാനവും സൗദി ബാങ്കിംഗിലെ ഡോളര്‍ വരവും കുറച്ചിരുന്നു. വര്‍ധിച്ചുകൊണ്ടിരുന്ന കമേഴ്‌സ്യല്‍ ബാങ്കുകളിലെ നിക്ഷേപം കഴിഞ്ഞ ജൂണില്‍ 3.3% ഇടിഞ്ഞു.

English summary

Saudi Arabia's central bank to inject 20 billion riyals to boost financial stability

Saudi Arabia's central bank said it would deposit about 20 billion riyals ($5.3 billion) at commercial banks and introduce two new money market instruments to fight a surge in market interest rates caused by low oil prices.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X