മുംബൈ: ആപ്പിളിനെ പിന്നിലാക്കി ഓപ്പോ ഇന്ത്യന്‍ വിപണി കീഴടക്കുന്നു. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഒാപ്പോ ആപ്പിളിനെ മറികടന്നു.
കമ്പനി ഇന്ത്യന്‍ വിപണിയില്‍ വന്‍ നേട്ടം കുറയ്ക്കുന്നതായി ജര്‍മ്മനി ആസ്ഥാനമായുള്ള വിപണി ഗവേഷണ ഏജന്‍സി ജിഎഫ്കെ അറിയിച്ചു. ആപ്പിളിനെ പിന്തള്ളി ഇന്ത്യയിലെ രണ്ടാം നമ്പര്‍ ബ്രാന്‍ഡായി മാറാന്‍ ഒപ്പോയ്ക്ക് കഴിഞ്ഞു.
മറികടക്കാന്‍ സാംസംഗ്
വില്പന മൂല്യത്തിന്റെ കാര്യത്തില്‍ സാംസംഗ് മാത്രമാണ് ഒപ്പോയ്ക്ക് മുന്നിലുള്ളത്. 2016 ഓഗസ്റ്റ് മാസമാണ് ആപ്പിളിനെ കവച്ചുവെച്ച് ഒപ്പോ മാര്‍ക്കറ്റില്‍ രണ്ടാമനായത്. മുന്‍ മാസത്തെ അപേക്ഷിച്ച് 16% വളര്‍ച്ചയാണ് ഈ മാസം ഒപ്പോയുണ്ടാക്കിയതെന്നും ജര്‍മ്മന്‍ ഏജന്‍സി പറയുന്നു.
ഫോട്ടോക്കായി മാത്രം
സെല്‍ഫിയും ഫോട്ടോയുമെടുക്കാന്‍ വേണ്ടി പ്രത്യേക രൂപകല്പന നടത്തിയാണ് ഓപ്പോ ഇന്ത്യന്‍ വിപണി പിടിക്കാന്‍ എത്തിയത്.
ക്യാമറയ്ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് ഒപ്പോ മോഡലുകള്‍ പുറത്തിറക്കിയത്.
ഇന്ത്യ പ്രധാന വിപണി
ഇന്ത്യ വളരെ പ്രധാനപ്പെട്ട വിപണിയായി ഞങ്ങള്‍ക്ക്. ഇത് തിരിച്ചറിഞ്ഞാണ് ഒപ്പോയുടെ രൂപകല്പന. ഉപഭോക്താക്കളുടെ ട്രെന്‍ഡ് തിരിച്ചറിഞ്ഞ് മികച്ച ക്യാമറാ സംവിധാനമാണ് രൂപകല്പന ചെയ്തത്. സെല്‍ഫിക്കും ഫോട്ടോകള്‍ക്കും ഫോട്ടോ സാങ്കേതിക വിദ്യക്കും പ്രാധാന്യം നല്‍കുന്നത് തുടരും. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഓപ്പോയുടെ പ്രസിഡന്റ് സ്കൈലി അറിയിച്ചു.
ഒന്നാമത് സാംസംഗ്
ആദ്യ പാദത്തിലെ കണക്കനുസരിച്ച് വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങ് തന്നെയാണ്. രണ്ടാം സ്ഥാനത്ത് ആപ്പിള്‍, മൂന്നാം സ്ഥാനത്ത് ഹ്യുവായ്, അഞ്ചാമത് വിവോ എന്നിങ്ങനെയാണ് പട്ടിക. ഐ.ഡി.സിയുടെ 2016ല്‍ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ഇത് ആദ്യമായാണ് ഓപ്പോ രാജ്യാന്തര സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആദ്യ അഞ്ചില്‍ ഇടംനേടുന്നത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications