ബെംഗളൂരു: എയര്‍ ഏഷ്യക്കും സ്പൈസ്ജെറ്റിനും പിന്നാലെ യാത്രാ ടിക്കറ്റില്‍ ഇളവുമായി ജെറ്റ് എയര്‍വേസ്. 369 രൂപയിലാണ് ജെറ്റ് എയര്‍വേസിലെ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.
ഒക്ടോബര്‍ 7 വരെ
ഒക്ടോബര്‍ നാല് മുതല്‍ ഒക്ടോബര്‍ ഏഴ് വരെ മാത്രമാണ് ഓഫറിന് കീഴില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജെറ്റ് എയര്‍വെയ്സ് അവസരം നല്‍കുന്നത്. ഓഫറിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ എട്ട് മുതലാണ് സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുക.
369 രൂപ കൊച്ചിയിലേക്കും
ബെംഗളൂരു-കൊച്ചി റൂട്ടിലാണ് കുറഞ്ഞ നിരക്കായ 369 രൂപയില്‍ ജെറ്റ് എയര്‍വെയ്സ് ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. ഓഫറിന് കീഴില്‍ അഹമ്മദബാദ്-മുംബൈ റൂട്ടില്‍ 1057 രൂപയും, അഹമ്മദബാദ്-ദില്ലി റൂട്ടില്‍ 1952 രൂപയും, ദില്ലി-പൂണെ റൂട്ടില്‍ 3391 രൂപയും, കൊല്‍ക്കത്ത-ദില്ലി യാത്രയ്ക്ക് 2504 രൂപയും ഈടാക്കും.
റീഫണ്ടില്ല
ഈ ഓഫറിന് കീഴില്‍ ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ട് അനുവദിക്കില്ല. എന്നാല്‍ എത്ര സീറ്റുകളാണ് നിരക്കിളവിന് ലഭ്യമാവുകയെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചിട്ടില്ല.
എയര്‍ലൈന്‍ യുദ്ധം
കഴിഞ്ഞ ദിവസം എയര്‍ ഏഷ്യ 999 രൂപ മുതലുള്ള ടിക്കറ്റുകള്‍ അവതരിപ്പിച്ചിരുന്നു. ഈ മാസം മൂന്ന് മുതല്‍ പതിനാറാം തീയതി വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 888 രൂപ മുതലാണ് സ്പൈസ്ജെറ്റിലെ ഓഫറുകള്‍ ആരംഭിക്കുന്നത്. കമ്പനികള്‍ നിരക്ക് യുദ്ധം ആരംഭിച്ചതോടെ ഇനിയും എയര്‍ലൈന്‍ കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്താനാണ് സാധ്യത. Read Also: 888 രൂപയില്‍ സ്പൈസ്ജെറ്റ് ടിക്കറ്റ്,കൊച്ചിയിലേക്കും ഓഫര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
