കൊച്ചി: ഉല്‍സവ സീസണ് ആഘോഷമാക്കാന്‍ സ്പൈസ്ജെറ്റ്. പ്രത്യേക ഡിസ്കൗണ്ട് ഓഫറുകളാണ് സ്പൈസ്ജെറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സര്‍വ്വീസുകളില്‍ 888 നിരക്കിലാണ് സ്പൈസ് ജെറ്റ് ടിക്കറ്റുകള്‍ ലഭിക്കുക.
ഒക്ടോബര്‍ 7 വരെ ബുക്കിംഗ്
4 ദിവസം നീണ്ടു നില്ക്കുന്ന ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഫെസ്റ്റീവ് സെയിലില്‍ ഓഫര്‍ ലഭിക്കാന്‍ ഒക്ടോബര്‍ 7 അര്‍ധരാത്രി വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.നവംബര്‍ 8 മുതല്‍ 2017 ഏപ്രില്‍ 13 വരെയുള്ള യാത്രകളാണ് ഓഫറിന് കീഴില്‍ നടത്താനാവുക.
മലയാളികള്‍ക്ക് നേട്ടം
888 രൂപ ടിക്കറ്റ് നിരക്ക് ലഭിക്കുന്ന റൂട്ടുകളില്‍ കേരളത്തിലെ കൊച്ചിയും ഉണ്ട്. ഇത് മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് സന്തോഷത്തിന് വക നല്‍കുന്നതാണ്.
ഈ റൂട്ടുകളില്‍ യാത്ര
ബെംഗളൂരു-കൊച്ചി, ഡല്‍ഹി-ഡെറാഡൂണ്‍, ചെന്നൈ-ബംഗളൂരൂ എന്നീ റൂട്ടുകളിലാണ് ഓഫര്‍ ബാധകമാകുക. മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് വളരെ ഗുണം ചെയ്യും ഈ ആനുകൂല്യം. Read also: സാധാരണക്കാര്‍ക്കും പറക്കാം എയര്‍ ഏഷ്യയില്‍ നിരക്കിളവ്
2,200 രൂപയില്‍ ടിക്കറ്റ്
കഴിഞ്ഞ ഡിസംബറില്‍ 2,200 രൂപ ടിക്കറ്റ് നിരക്കില്‍ ഈ വര്‍ഷം യാത്ര ചെയ്യാന്‍ സെപ്തംബര്‍-ഒക്ടോബര്‍ ഡല്‍ഹി-മുംബൈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. നിലവില്‍ 5,650 രൂപയാണ് ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ ഈ റൂട്ടില്‍ നല്‍കേണ്ടത്.
നീണ്ട കാലത്തേക്ക് ഓഫര്‍
നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നീണ്ട കാലത്തേക്കുള്ള ഓഫറായതിനാല്‍ കൂടുതല്‍ യാത്രക്കാരിലേക്ക് 888 രൂപ ടിക്കറ്റിന്റെ ആനുകൂല്യമെത്തും. എന്നാല്‍ എത്ര സീറ്റുകള്‍ ഓഫറിന് കീഴിലുണ്ടെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കിയിട്ടില്ല.
എയര്‍ ഏഷ്യയിലും ഓഫര്‍
കഴിഞ്ഞ ദിവസം എയര്‍ ഏഷ്യ 999 രൂപ മുതലുള്ള ടിക്കറ്റുകള്‍ അവതരിപ്പിച്ചിരുന്നു. ഈ മാസം മൂന്ന് മുതല്‍ പതിനാറാം തീയതി വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തുന്ന യാത്രികരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഓഫറുകളുമായി വിമാന കമ്പനികള്‍ മല്‍സരിക്കാന്‍ തുടങ്ങിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
