തമിഴ് വനിതകള്‍ മാസാണ്‌ തകര്‍ക്കുന്നു,കേരളത്തിലെ സ്ത്രീകളും മോശമല്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വനിതകളുടെ നേതൃത്വത്തില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ഉള്ളത് കേരളത്തിലും തമിഴ്നാട്ടിലുമാണെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ ഇന്ത്യ സ്പെന്‍ഡ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

 

സൗത്ത് ഇന്ത്യ മുന്നില്‍

സൗത്ത് ഇന്ത്യ മുന്നില്‍

ഇന്ത്യയിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളില്‍ 53 ശതമാന(4.3 മില്യണ്‍)ത്തോളം കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലായാണുള്ളതെന്ന് ഇന്ത്യ സ്പെന്‍ഡ് പഠനം നിരീക്ഷിച്ചു. രാജ്യത്തെ മൊത്തം സ്ത്രീകളുടെ ജനസംഖ്യയില്‍ 33 ശതമാനത്തില്‍ താഴെ മാത്രമാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലുമായുള്ളത്.

തമിഴ്‌നാട് ഒന്നാമത്

തമിഴ്‌നാട് ഒന്നാമത്

സ്ത്രീ സാക്ഷരതയില്‍ കേരളവും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് (73.4 ശതമാനം) നില്‍ക്കുന്ന തമിഴ്നാടാണ് ഏറ്റവും കൂടുതല്‍ സ്ത്രീ സംരംഭകരുള്ള സംസ്ഥാനം. സ്വന്തമായി ബിസിനസ് നടത്തുന്ന 10 ലക്ഷം സ്ത്രീകളാണ് തമിഴ്നാട്ടിലുള്ളത്.

കേരളം രണ്ടാം സ്ഥാനത്ത്

കേരളം രണ്ടാം സ്ഥാനത്ത്

90 ശതമാനം സ്ത്രീസാക്ഷരതയുള്ള കേരളമാണ് വനിതാ സംരംഭകര്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം. രാജ്യത്ത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബിസിനസ് സംരംഭങ്ങളില്‍ 11 ശതമാനവും കേരളത്തിലാണുള്ളത്.

13.4% സംരംഭങ്ങള്‍ സ്ത്രീകളുടേത്

13.4% സംരംഭങ്ങള്‍ സ്ത്രീകളുടേത്

ഇന്ത്യയിലെ മൊത്തം 58.5 മില്യണ്‍ ബിസിനസ് സംരംഭങ്ങളില്‍ 8.05 മില്യണ്‍ സംരംഭങ്ങള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലോ നേതൃത്വത്തിലോ ഉള്ളതാണ്. രാജ്യത്തെ മൊത്തം ബിസിനസ് സംരംഭങ്ങളുടെ 13.4 ശതമാനമാണിത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ 89 ശതമാനവും 10ല്‍ താഴെ ജോലിക്കാരെ വേണ്ടവയാണ്.

വിദ്യാഭ്യാസത്തിലും മുന്‍പില്‍

വിദ്യാഭ്യാസത്തിലും മുന്‍പില്‍

വനിതാ സംരംഭകരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ സ്ത്രീകളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ദേശീയ ശരാശരിക്കു മുകളിലാണ്. വനിതാസംരംഭകരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ പോലും സ്വന്തം ബിസിനസ് ഉള്ള 77.4 ശതമാനം സ്ത്രീകള്‍ക്കും പത്തു വര്‍ഷത്തെ അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്.

English summary

Tamil Nadu and Kerala are home to most of India's women entrepreneurs

The five states with the largest proportion of literate women – Tamil Nadu, Kerala, Andhra Pradesh, West Bengal and Maharashtra – account for 53% (4.3 million) of all business establishments owned by women nationwide.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X