വാഷിംഗ്ടണ്‍: കോടിക്കണക്കിന് രൂപയാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് ഓരോ വര്‍ഷവും അയയ്ക്കുന്നത്. പക്ഷേ ഗള്‍ഫില്‍ നിന്നിനി അധികം പണമൊഴുകില്ല. പ്രവാസികളില്‍ നിന്നുമുള്ള ഇന്ത്യയുടെ വരുമാനത്തില്‍ അഞ്ച് ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.
6550 കോടി ഡോളറായിരിക്കും ഈ വര്‍ഷം പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുക.
പ്രവാസികളുടെ ഇന്ത്യ
കഴിഞ്ഞ വര്‍ഷം ഇന്ത്യയായിരുന്നു ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടിയ രാജ്യം. പണമൊഴുക്കില്‍ കുറവ് വന്നാലും ഇന്ത്യ ഈ വര്‍ഷവും പ്രവാസിപ്പണത്തില്‍ ഒന്നാമതെത്തും എന്നാണ് കരുതുന്നത്.
ചൈന രണ്ടാമത്
രണ്ടാം സ്ഥാനത്ത് ചൈന എത്താനാണ് സാധ്യത. 6520 കോടി ഡോളറാണ് ചൈനയ്ക്ക് ലഭിക്കുക എന്നു കരുതുന്നു. ബംഗ്ലാദേശിനും വരുമാനത്തില്‍ കുറവ് വരുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പ്രവാസിപ്പണം കുറയും
പ്രവാസികളുടെ പണത്തെ അധികമായി ആശ്രയിക്കുന്ന രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് വളരെയധികം കുറയുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും ഇത്. കോടിക്കണക്കിന് രൂപയാണ് പ്രവാസികള്‍ ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. വികസനത്തിലും നിക്ഷേപത്തിലും വലിയ പങ്കാണ് പ്രവാസി പണത്തിനുള്ളത്.
ജോലി നഷ്ടം കാരണം
എണ്ണവിലയിടിവും ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കവുമാണ് പണമൊഴുക്ക് കുറയാന്‍ കാരണം. സൗദി രാജ്യങ്ങളിലെ നിതാഖത്തും ജോലി നഷ്ടത്തിനും വരുമാനം കുറയുന്നതിനും കാരണമായി. ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ പലര്‍ക്കും ശമ്പളം കുറഞ്ഞു.
പാകിസ്ഥാന് നേട്ടം
പാകിസ്ഥാന്,ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങള്‍ പ്രവാസിപ്പണത്തില്‍ നേട്ടമുണ്ടാക്കുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. പാകിസ്ഥാന് 5.1% വളര്‍ച്ചയും ശ്രീലങ്കയ്ക്ക് 1.6% വളര്ച്ചയുമുണ്ടാകുമെന്നാണ് ലോകബാങ്ക് പറയുന്നത്.
2.2% കുറവ്
2015-ല്‍ ഇന്ത്യയിലേക്കു മൊത്തം വന്ന പ്രവാസി പണം 6900 കോടി ഡോളറാണ്. തലേവര്‍ഷത്തെ 7000 കോടി ഡോളറില്‍നിന്ന് 2.2 ശതമാനം കുറവ്. ഈ കുറവ് മുഴുവനായും ഗള്‍ഫ് മേഖലയില്‍നിന്നാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
