സ്റ്റാറായി ബ്രസ,വാങ്ങാന്‍ ക്യൂ നിന്ന് ഇന്ത്യക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോംപാക്ട് എസ്യുവി സെഗ്മെന്റ് സ്വന്തമാക്കി മാരുതി സുസുക്കി വിറ്റാര ബ്രെസ കുതിക്കുന്നു. വിപണിയിലെത്തി ഏഴുമാസം പിന്നിടുമ്പോള്‍ 50,000ത്തിലധികം യൂണിറ്റുകള്‍ വിറ്റാര ബ്രെസകളാണ് മാരുതി വിറ്റഴിച്ചത്.

 

ബുക്കിംഗ് ഉയര്‍ത്തിയിട്ടും രക്ഷയില്ല

ബുക്കിംഗ് ഉയര്‍ത്തിയിട്ടും രക്ഷയില്ല

ബ്രസയുടെ ബുക്കിങ്ങ് പിരിയഡ് മാരുതി ഒമ്പത് മാസമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിന് പോലും ബ്രസയുടെ കുതിപ്പ് തടയാന്‍ കഴിഞ്ഞിട്ടില്ല.

മാരുതി ബ്രാന്‍ഡ്

മാരുതി ബ്രാന്‍ഡ്

സെപ്തംബര്‍ മാസം മാത്രം 12,000ത്തോളം യൂണിറ്റ് ബ്രെസകളാണ് വിറ്റഴിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ആകര്‍ഷകമായ ഡിസൈനും മികവുറ്റ ഫീച്ചറുകളും കൂടാതെ മാരുതിയെന്ന ബ്രാന്റും ചേര്‍ന്നതോടെയാണ് ബ്രെസ വിപണിയിലെ താരമായത്.

വിലവര്‍ധനയും ബാധിക്കുന്നില്ല

വിലവര്‍ധനയും ബാധിക്കുന്നില്ല

ഓഗസ്റ്റില്‍ വാഹനത്തിന് 20,000രൂപയോളം വര്‍ധനവ് മാരുതി വരുത്തിയിരുന്നു. എന്നിട്ടും എസ് യു വി സെഗ്മെന്റിലെ ആധിപത്യം ബ്രസ തുടരുകയാണ്.ബ്രെസയുടെ ജനപ്രീതി കാരണം യൂട്ടിലിറ്റി സെഗ്മെന്റില്‍ 191 ശതമാനം വളര്‍ച്ചയാണ് മാരുതി നേടിയത്.

ബ്രസയ്‌ക്കൊപ്പം ബലേനോ

ബ്രസയ്‌ക്കൊപ്പം ബലേനോ

2016 മാര്‍ച്ചിലാണ് ബ്രസ പുറത്തിറങ്ങിയത്. ആദ്യമാസങ്ങളില്‍ നേട്ടം ലഭിക്കാത്ത വാഹനം 5563 യൂണിറ്റ് വില്‍പന മാത്രമാണ് നേടിയത്. പക്ഷേ പിന്നീട് ബ്രസ കുതിച്ചുയരുകയായിരുന്നു. ബ്രസയ്‌ക്കൊപ്പം ബലേനോയും മികച്ച വില്‍പന നേടുന്നുണ്ട്. Read Also: കാറില്ലാതെ പറ്റില്ല ഇന്ത്യക്ക് കാര്‍ പ്രേമം, കുതിച്ച് ബ്രെസ

English summary

Maruti Suzuki Vitara Brezza Sales Cross 50,000 Mark In India

Vitara Brezza, the top-selling subcompact SUV from the Indo-Japanese carmaker recently crossed the 50,000 sales milestone in India. Launched early this year in March, the Vitara Brezza has already received over one lakh bookings in India and is currently one of the top-selling SUVs in the country.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X