കാറില്ലാതെ പറ്റില്ല ഇന്ത്യക്ക് കാര്‍ പ്രേമം, കുതിച്ച് ബ്രെസ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഇന്ത്യക്കാരുടെ കാര്‍പ്രേമം വീണ്ടും കൂടുന്നു. തുടര്‍ച്ചയായ 17ാം മാസവും ഇന്ത്യന്‍ വാഹനവിപണി ലാഭത്തിനരികെ. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിക്ക് സെപ്റ്റംബര്‍ സമ്മാനിച്ചത് മികച്ച നേട്ടം. ഉത്സവ സീസണ്‍ ഇനിയും തുടരുന്നതോടെ വരുന്ന മാസങ്ങളിലും ജനങ്ങളുടെ കാര്‍ പ്രിയം മുതലാക്കാന്‍ ഒരുങ്ങുകയാണ് കമ്പനികള്‍.

 

മാരുതിക്ക് ചരിത്ര നേട്ടം

മാരുതിക്ക് ചരിത്ര നേട്ടം

31 ശതമാനം അധിക വില്‍പനയാണ് പോയ മാസം മാരുതിയുടെ കാറുകള്‍ക്കുണ്ടായത്. 1.49 ലക്ഷം കാറുകള്‍ വിറ്റു. ഇതില്‍ ആഭ്യന്തരവിപണിയില്‍ വിറ്റത് 1,37,277 കാറുകള്‍.

ബ്രെസ കുതിക്കുന്നു

ബ്രെസ കുതിക്കുന്നു

മാരുതിയുടെ പുതിയ വാഹനമായ ബ്രെസ്സയാണ് വളര്‍ച്ച നേടാന്‍ കമ്പനിയെ സഹായിച്ചത്. നവരാത്രി ആഘോഷങ്ങളോടെ ഉത്സവസീസണ്‍ ഒക്ടോബറില്‍ ആരംഭിച്ചതിനാല്‍ ഈ മാസവും വില്പനയില്‍ മികച്ച നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വാഹനനിര്‍മാതാക്കള്‍.

ചെറുകാറുകള്‍ പ്രിയപ്പെട്ടത്

ചെറുകാറുകള്‍ പ്രിയപ്പെട്ടത്

ആള്‍ട്ടോ, വാഗണര്‍ എന്നിവയില്‍ 44,395 എണ്ണം വിറ്റു, കഴിഞ്ഞ വര്‍ഷമിത് 35,570 ആയിരുന്നു. 24,8% ആണ് വര്‍ധന. സ്വിഫ്റ്റ്,റിറ്റ്‌സ്, സെലേറിയോ, ബെലേനോ, ഡിസയര്‍ മോഡലുകളില്‍ 50,324 കാറുകള്‍ വിറ്റു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് 44,826 ആയിരുന്നു.

ഇന്നോവ ക്രിസ്റ്റ ടൊയോട്ടക്ക് രക്ഷകന്‍

ഇന്നോവ ക്രിസ്റ്റ ടൊയോട്ടക്ക് രക്ഷകന്‍

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ആറു ശതമാനം വളര്‍ച്ചയോടെ 12,067 വാഹനങ്ങള്‍ വിറ്റു. തലേ വര്‍ഷം സെപ്റ്റംബറില്‍ 11,376 കാറുകളായിരുന്നു വിറ്റത്. കമ്പനിയുടെ പുതിയ ഇന്നോവ ക്രിസ്റ്റ മികച്ച പ്രതികരണം നേടി വില്‍പനയില്‍ മുന്നേറുന്നുണ്ട്. 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹന നിരോധന നീക്കിയതും വില്‍പനയ്ക്ക് നേട്ടമായി.

മഹീന്ദ്ര

മഹീന്ദ്ര

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അഞ്ചു ശതമാനം നേട്ടത്തോടെ 20,537 വാഹനങ്ങള്‍ വിറ്റു. തലേ വര്‍ഷം 19,564 എണ്ണമായിരുന്നു വിറ്റത്. Read Also: മലയാളികള്‍ക്ക് കാറില്ലാതെ എന്താഘോഷം,ബസും ബൈക്കും വേണ്ട കാര്‍ മതി

ഫോര്‍ഡിന് 9% വളര്‍ച്ച

ഫോര്‍ഡിന് 9% വളര്‍ച്ച

അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ 9 ശതമാനം നേട്ടത്തോടെ 9,018 വാഹനങ്ങള്‍ പോയ മാസം വിപണിയിലിറക്കി. മുന്‍ വര്‍ഷം 8274 വാഹനങ്ങളായിരുന്നു ഫോര്‍ഡില്‍നിന്ന് നിരത്തിലിറങ്ങിയത്.

ടാറ്റക്ക് 8% അധിക വില്‍പന

ടാറ്റക്ക് 8% അധിക വില്‍പന

സെപ്റ്റംബര്‍ മാസ വിപണിയില്‍ എട്ടു ശതമാനം അധിക വില്‍പനയാണ് ടാറ്റയുടെ കാറുകള്‍ക്കുണ്ടായത്. 48,648 കാറുകള്‍ പോയ മാസം നിരത്തിലിറങ്ങി. തലേ വര്‍ഷം ഇതേ മാസം 45,215 കാറുകളായിരുന്നു വിറ്റത്.

പ്രിയം ഈ വാഹനങ്ങള്‍

പ്രിയം ഈ വാഹനങ്ങള്‍

ജിപ്‌സി,എസ്‌ക്രോസ്, വിറ്റാര ബ്രസ, എര്‍ട്ടിഗ എന്നിവയുള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ക്കാണ് വില്‍പന ഏറ്റവും കൂടിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ 6,331 വാഹനങ്ങള്‍ വിറ്റയിടത്ത് ഇത്തവണ 18,423 വാഹനങ്ങള്‍ വിറ്റു.

ബൈക്കില്‍ യമഹയും എന്‍ഫീല്‍ഡും

ബൈക്കില്‍ യമഹയും എന്‍ഫീല്‍ഡും

ഇരു ചക്ര വാഹനങ്ങളില്‍ ഇന്ത്യ യമഹ മോട്ടോര്‍സ് 33% വില്‍പനയാണ് നേടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 67,267 ബൈക്കുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം 89,423 യമഹ ബൈക്കുകള്‍ വിറ്റു. റോയല്‍ എന്‍ഫീല്‍ഡും 30% വളര്‍ച്ച നേടി. കഴിഞ്ഞ മാസം 56,958 ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്.

English summary

Car sales zoom 21% in September

Maruti Suzuki India Ltd. (MSIL) sold 1.49 lakh cars in September 2016, marking a growth of 31 percent in overall volume sales from 1.14 lakh units sold during the month last year. Exports grew 54 percent to 11,822 units as against 7,676 cars sold in September 2015.
Story first published: Monday, October 3, 2016, 12:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X