മലയാളികള്‍ക്ക് കാറില്ലാതെ എന്താഘോഷം,ബസും ബൈക്കും വേണ്ട കാര്‍ മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്‍ വില്‍പനയില്‍ കുതിച്ച് കേരളം. ഓണത്തിന് സംസ്ഥാനത്തെ കാര്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണുണ്ടായത്. 660 കോടി രൂപയുടെ കാര്‍ വില്‍പ്പനയാണ് ഒരുമാസത്തിനിടെ നടന്നത്. മാരുതി സുസുക്കി തന്നെയാണ് ഇത്തവണയുംമലയാളികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡ്.

 

ശരാശരി 15,000 കാറുകളാണ് പ്രതിമാസം സംസ്ഥാനത്ത് വില്‍ക്കുന്നത്. ഇതില്‍ 10 ശതമാനം വര്‍ധനയാണ് കഴിഞ്ഞ മാസമുണ്ടായത്. 16,500 കാറുകളാണ് ഓണത്തിന് കേരളത്തില്‍ വിറ്റത്. ഒരു കാറിന് ശരാശരി നാല് ലക്ഷം രൂപ കണക്കാക്കിയാല്‍ മൊത്തം വില്‍പ്പന 660 കോടി രൂപ വരും. 2011ലെ സെന്‍സസ് പ്രകാരം 1000 ആള്‍ക്കാര്‍ക്ക് 4.46 കാറുകള്‍ എന്ന തോതിലാണ് കേരളത്തിലെ കാര്‍ വില്‍പന.

മാരുതി പ്രിയപ്പെട്ടത്

മാരുതി പ്രിയപ്പെട്ടത്

പുതിയ എത്ര ബ്രാന്‍ഡുകള്‍ നിലവില്‍ വന്നിട്ടും ഇടത്തരക്കാരുടെ വാഹനം എന്നു വിശ്വസിക്കുന്ന മാരുതിയുടെ ബ്രാന്‍ഡ് മൂല്യത്തിന് ഇടിവൊന്നും തട്ടിയിട്ടില്ല. വിറ്റ 100 കാറുകളില്‍ അമ്പതോളവും മാരുതിയുടേതായിരുന്നു.

10% വര്‍ധന

10% വര്‍ധന

സാധാരണ ഫോണ്‍ മുതലായ ഇലക്ട്രോണിക് സാധനങ്ങള്‍ക്കാണ് ഉത്സവകാലത്ത് ഡിമാന്‍ഡ് കൂടാറുള്ളത്. ഇലക്ട്രോണിക് വിപണിക്ക് മാത്രമല്ല, കാര്‍ വിപണിക്കും ഇത്തവണത്തെ ഓണം ചാകരക്കാലമായിരുന്നു. കാര്‍ വില്‍പ്പനയില്‍ 10 ശതമാനം വര്‍ദ്ധനവാണ് ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായത്.

വായ്പകളുമായി ബാങ്കുകള്‍ പിന്നാലെ

വായ്പകളുമായി ബാങ്കുകള്‍ പിന്നാലെ

ഇന്ധന വില കുറഞ്ഞതും ശമ്പളം വര്‍ധിച്ചതും കാര്‍ വാങ്ങാനുള്ള സാധാരണക്കാരന്റെ മോഹത്തിന് ചിറക് വെപ്പിച്ചു. ഇതിനൊപ്പം ആകര്‍ഷക വായ്പകളുമായി ബാങ്കുകള്‍ എത്തിയതും വില്‍പ്പന കൂട്ടുന്നതില്‍ നിര്‍ണായകമായി.

ആള്‍ട്ടോ മുന്‍പില്‍

ആള്‍ട്ടോ മുന്‍പില്‍

ബജറ്റ് മോഡലായ ആള്‍ട്ടോ 800ആണ് ഏറ്റവും അധികം വിറ്റുപോയത്. മാരുതി അടുത്തിടെ അവതരിപ്പിച്ച ബ്രസയ്ക്കും ബെലേനോയ്ക്കും ആവശ്യക്കാര്‍ ഏറെയുണ്ടായെങ്കിലും കാത്തിരിപ്പ് കാലാവധി കൂടിയത് ഉപഭോക്താക്കളെ നിരാശരാക്കി. ബുക്ക് ചെയ്ത് ഒന്‍പത് മാസത്തോളം കാത്തിരുന്നാല്‍ മാത്രമാണ് ഈ മോഡലുകള്‍ നിരത്തിലെത്തുക. Read Also: കാര്‍ വാങ്ങൂ പൈസ തരാന്‍ ബാങ്കുകകള്‍ പിന്നാലെ

ഹ്യൂണ്ടായ് രണ്ടാമത്

ഹ്യൂണ്ടായ് രണ്ടാമത്

കൊറിയന്‍ കാര്‍ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോഴ്സാണ് വില്‍പ്പനയില്‍ രണ്ടാമത്. ഓള്‍ട്ടോ 800ന് ഭീഷണി ഉയര്‍ത്തി റെനോ ക്വിഡും മികച്ച മുന്നേറ്റം നടത്തി. കഴിഞ്ഞ മാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡീസല്‍ കാറുകള്‍ക്കും ഡിമാന്‍ഡ് കൂടി. Read Also: ഇന്ത്യയുടെ പ്രിയ വാഹനം, ഇപ്പോള്‍ എല്ലാവരുടേയും

ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ്

ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ്

നേരത്തെ നൂറില്‍ 85ഉം പെട്രോള്‍ കാറുകളാണ് വിറ്റുപോയിരുന്നതെങ്കില്‍ ഓണത്തിന് 30 ശതമാനത്തോളം വില്‍പ്പന ഡീസല്‍ കാറുകളായിരുന്നു. ഇന്ധനവിലയില്‍ വന്ന വ്യതിയാനവും പുതിയ ഡീസല്‍ കാര്‍ നിരോധന നിയമം അയഞ്ഞതുമെല്ലാമാണ് ഇതിന് കാരണം. Read Also: ആള്‍ട്ടോയുടെ ധോണി കാര്‍ പുറത്തിറങ്ങി

English summary

Car sales in Kerala increased during September

Car sales in Kerala increased in Kerala during onam season. New pay commission, decline in petrol and diesel price, and new loan schemes by banks paved way for the growth in car sale.
Story first published: Friday, September 30, 2016, 12:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X