കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ ജീവനക്കാരുടെ പിന്നാലെയാണ്. പ്രത്യേക ആനുകൂല്യങ്ങളുളള വാഹന വായ്പകളാണ് ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നത്.
100% വായ്പ, പലിശ നിരക്കില്‍ ഇളവ്, കുറഞ്ഞ പ്രോസസിംഗ് ഫീ എന്നിവയാണ് ബാങ്കുകള്‍ ഇവര്‍ക്കായി മുന്നോട്ടുവെയ്ക്കുന്നത്.
ആക്സിസ് ബാങ്ക്
വാഹനത്തിന്റെ മൊത്തം തുകയും വായ്പയായി ആക്സിസ് ബാങ്ക് നല്‍കുന്നുണ്ട്. വായാപാ കാലാവധി ഏഴ് വര്‍ഷത്തില്‍ നിന്നും എട്ട് വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 9.99-10.25 ശതമാനമായിരുന്ന പലിശ നിരക്ക് 9.97 ശതമാനമാക്കി കുറച്ചു.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ വാഹനത്തിന്റെ ഓണ്‍ റോഡ് വിലയ്ക്ക് തുല്യമായ പൈസ വായ്പ നല്കാന് തയ്യാറാണ്. നേരത്തെ 90% വരെ മാത്രമായിരുന്നു വായ്പ നല്‍കിയിരുന്നത്.
ജീവനക്കാര്‍ക്ക് പ്രത്യേക നിരക്ക്
വനിതാ ജീവനക്കാര്‍ക്ക് 9.65% പുരുഷന്മാര്ക്ക് 9.70% എന്നിങ്ങനെയാണ് എസ്ബിഐ അവതരിപ്പിക്കുന്ന പുതിയ പലിശനിരക്ക്. ആദ്യം ഇത് 9.75 ശതമാനമായിരുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്
ഓണ്‍ റോഡ് പ്രൈസിന്റെ 90 ശതമാനമാണ് എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ ലോണ്‍ നല്‍കുന്നത്. പ്രോസസിംഗ് ഫീസിലും ഇളവുണ്ട്. 2,885-5,150 രൂപയുണ്ടായിരുന്ന പ്രോസസിംഗ് ഫീസ് ഇപ്പോള്‍ 599 രൂപയാക്കി. 9.65% ആണ് പലിശ. Read Also: ഏഴാം ശമ്പളക്കമ്മീഷന്: നിങ്ങളറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
ശമ്പളപരിഷ്കരണം
രാജ്യത്തെ 48 ലക്ഷം ജീവനക്കാര്‍ക്കും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. Read Also: ഏഴാം ശമ്പളക്കമ്മീഷന്: സാധാരണക്കാര്‍ അറിയേണ്ട 6 കാര്യങ്ങള്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
