ആള്‍ട്ടോയുടെ ധോണി കാര്‍ പുറത്തിറങ്ങി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈദരാബാദ്: മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലായ ആള്‍ട്ടോയുടെ കെ 10, 800 എന്നീ മോഡലുകളുടെ സ്‌പെഷന്‍ എഡിഷന്‍ കാറുകള്‍ പുറത്തിറക്കി.

 

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് പുതിയ ആള്‍ട്ടോ 800, ആള്‍ട്ടോ കെ10 മോഡലുകള്‍ ഇറങ്ങിയത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മാരുതി സുസുകി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.എസ്. കാല്‍സിയും ധോണിയും ചേര്‍ന്ന് പ്രകാശനം ചെയ്തു.

ധോണി സ്‌പെഷ്യല്‍ എഡിഷന്‍

ധോണി സ്‌പെഷ്യല്‍ എഡിഷന്‍

ധോണിയുടെ താത്പര്യത്തിന് രൂപകല്പന ചെയ്ത ഏഴ് എന്ന നമ്പര്‍ ആലേഖനം ചെയ്ത സീറ്റ് കവറുകളും ധോണിയുടെ ഒപ്പ് പതിഞ്ഞ ഗ്രാഫിക്‌സുമാണ് സ്‌പെഷല്‍ എഡിഷന്റെ പ്രത്യേകത.

ബെസ്റ്റ് സെല്ലിംഗ് ആള്‍ട്ടോ

ബെസ്റ്റ് സെല്ലിംഗ് ആള്‍ട്ടോ

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ്(എംഎസ്ഐ) പുറത്തുവിട്ട കണക്കനുസരിച്ച് 15,750 ആള്‍ട്ടോ കാറുകളാണ് മാരുതി ജൂണില്‍ വിറ്റഴിച്ചത്.മാരുതിയുടെ ആള്‍ട്ടോ ആണ് ജൂണിലെ ബെസ്റ്റ് സെല്ലിംഗ് മോഡല്‍.മാരുതിയുടെത്തന്നെ ഡിസയറാണ് രണ്ടാമത്. സ്വിഫ്റ്റിനെ പിന്തള്ളി ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 മൂന്നാം സ്ഥാനത്തേക്കെത്തി.

ധോണിയും ആള്‍ട്ടോയും

ധോണിയും ആള്‍ട്ടോയും

ധോണിയും മാരുതിയുമായുള്ള ബന്ധം അറിയപ്പെടാത്ത ഒന്നാണ്. നേതൃപാടവം കൊണ്ടും കഠിനാധ്വാനംകൊണ്ടും വിജയത്തിന്റെ പ്രതീകമാണ്് ധോണി. ആള്‍ട്ടോയും ഇതുപോലെയാണ്. ജനപ്രീതികൊണ്ട് വാഹനങ്ങളില്‍ വിജയമാവാന്‍ ആള്‍ട്ടോയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും കാല്‍സി പറഞ്ഞു. എം.എസ്. ധോണിയുമായുള്ള ബന്ധം ആള്‍ട്ടോയെന്ന വാഹനത്തെ ഉയര്‍ച്ചക്കു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആള്‍ട്ടോ വില

ആള്‍ട്ടോ വില

ആള്‍ട്ടോ 800 എല്‍എക്‌സ്‌ഐ, കെ10 എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ എന്നീ സ്‌പെഷന്‍ എഡിഷന്‍ മോഡലുകള്‍ക്ക് സാധാരണ വിലയേക്കാള്‍ 12,777 രൂപ മുതല്‍ 16,777 രൂപ വരെയാണ് കൂടുതല്‍ വരുന്നത്. ഒക്ടോബര്‍ ആദ്യവാരം മുതല്‍ സ്‌പെഷല്‍ എഡിഷന്‍ ആള്‍ട്ടോ വിപണിയിലെത്തും.

English summary

Maruti launches Alto special edition dedicated to MS Dhoni

Maruti Suzuki announced special edition of its car Alto in the name of Indian cricketer M S Dhoni coinciding with the upcoming multi lingual biopic on the cricket star.
Story first published: Monday, September 26, 2016, 14:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X