ടാറ്റാ മോട്ടോഴ്സ് യാത്രാ കാറുകളുടെ വിലവര്ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 12,000 രൂപ വരെയാണ് ടാറ്റാ മോട്ടോഴ്സ് വില വര്‍ധിപ്പിക്കുന്നത്.
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് യാത്രാ കാറുകളുടെ വിലവര്ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 12,000 രൂപ വരെയാണ് ടാറ്റാ മോട്ടോഴ്സ് വില വര്‍ധിപ്പിക്കുന്നത്.
വില വര്‍ധനയ്ക്ക് പിന്നില്‍
സ്റ്റീലുകളുടേയും കാര്‍ നിര്‍മ്മാണത്തിലെ അസംസ്കൃത വസ്തുക്കളുടേയും വില ഉയര്‍ന്നതും നിര്‍മ്മാണ ചെലവ് വര്‍ധിച്ചതുമാണ് വില വര്‍ധനയ്ക്ക് പിന്നിലെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് പറഞ്ഞു.
5000 രൂപ മുതല്‍ വില കൂടും
2.15 മുതല്‍ 16.3 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്കാണ് 5000 മുതല്‍ 12,000 വരെ വില വര്‍ധിപ്പിച്ചത്. ടാറ്റാ മോട്ടോഴ്സിന്റെ പ്രധന എതിരാളികളായ ഇന്ത്യന്‍ കമ്പനി മഹേന്ദ്ര ആന്റ് മഹേന്ദ്രയും ഈ മാസം ചെറിയ വാണിജ്യ വാഹനങ്ങളുടെ വിലകൂട്ടിയിരുന്നു.
നാനോയ്ക്കും വില കൂടും
ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും ചെലവു കുറഞ്ഞ നാനോ കാറുകള്‍ മുതല്‍ പുതിയതായി പുറത്തിറക്കിയ ടിയാഗോ ഹാച്ച്ബാക്ക് കാറുകള്‍ക്കും വില വര്‍ധിക്കും. ഏപ്രില്‍ മാസം പുറത്തിറങ്ങിയ ടിയാഗോയുടെ ബുക്കിംഗ് 50,000 യൂണിറ്റുകള്‍ പിന്നിട്ടിരുന്നു.
എല്ലാ കമ്പനികളും വില കൂട്ടി
ആഗസ്റ്റില്‍ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയും മാരുതി സുസുക്കി ഇന്ത്യയും കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. 3000-20,000 രൂപ വരെയാണ് ഹ്യൂണ്ടായ് വില കൂട്ടിയത്. 1500-20,000 രൂപ വരെയാണ് മാരുതി വില ഉയര്‍ത്തിയത്. Read Also: സ്റ്റാറായി ബ്രസ,വാങ്ങാന്‍ ക്യൂ നിന്ന് ഇന്ത്യക്കാര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
