ദീപാവലി ഓഫറുമായി ജെറ്റ്എയര്‍വേസ്, നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപയാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ചിലവാകുക.
ബെംഗളൂരു:ദീപാവലി ഉല്‍സവ സീസണ് പ്രമാണിച്ച് പ്രത്യേക പ്രൊമോഷണല്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്സ് രംഗത്ത്. നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപയാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ചിലവാകുക.
ഡീല്‍ വാലി ദീവാലി
'ഡീല്‍ വാലി ദിവാലി' എന്ന പേരിലാണ് ജെറ്റഅ എയര്‍വേസ് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലാണ് ജെറ്റ് എയര്‍വേയ്സിന്റെ ഓഫര്‍ ലഭ്യമാവുക. ഇക്കണോമി ക്ലാസ് യാത്രികര്‍ക്കാണ് ഗുണം ലഭിക്കുക.
ഓഫര്‍ ഒക്ടോബര്‍ 30 വരെ
ഒക്ടോബര്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ 921 രൂപയ്ക്ക് ടിക്കറ്റെടുക്കാന്‍ കഴിയുക. ബുക്കിംഗ് ചെയ്ത് അടുത്ത 15 ദിവസത്തേക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. അതായത് ഒക്ടോബര്‍ 30ന് ടിക്കറ്റ് ബുക്ക് ചെയ്ത് നവംബര്‍ 14 വരെ ഈ ഓഫറില്‍ യാത്ര ചെയ്യാം.
ആഭ്യന്തര റൂട്ടുകളില്‍ ഓഫര്‍
ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ ഈ ദീപാവലി ഓഫര്‍ ലഭ്യമാണ്. മറ്റ് പ്രധാന ജെറ്റ് എയര്‍വേയ്സ് ആഭ്യന്തര സര്‍വീസുകളിലും ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ദീപാവലി ഓഫറില്‍ എത്ര സീറ്റുകളാണ് ഉള്ളതെന്ന് ജെറ്റ് എയര്‍വേയ്സ് വ്യക്തമാക്കിയിട്ടില്ല.
യാത്രക്കാരെ ആകര്‍ഷിക്കാന്‍ കമ്പനികള്‍
ആഭ്യന്തര സര്‍വ്വീസില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് തുടങ്ങിയതോടെയാണ് പ്രത്യേക ഓഫറുകളുമായി വിമാന യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ലൈനുകള്‍ ശ്രമം തുടങ്ങിയത്. എയര്‍ഏഷ്യ ഇന്ത്യയും ഇന്‍ഡിഗോയും പ്രൊമോഷണല്‍ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. Read Also: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് തവണയായി എയര്‍ടിക്കറ്റ് പണം നല്‍കാം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
