ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് ഇനി എക്സ്ചേഞ്ച് നിരക്കില്ല.
ബെംഗളൂരു: ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് ഇനി എക്സ്ചേഞ്ച് നിരക്കില്ല. ഇടപാട് നടത്തുമ്പോഴുള്ള നിരക്കുകള്‍ ഒഴിവാക്കാന്‍ ഗവണ്മെന്റ് നിര്‍ദേശം നല്കി.
കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാനുള്ള അനുമതിയും ഉടന്‍ നല്‍കും. മൂന്ന് മാസം മുന്‍പെങ്കിലും ആരംഭിച്ച കറന്റ് അക്കൗണ്ട് ഉടമകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയെത്തുടര്‍ന്നാണ് പുതിയ തീരുമാനമെടുത്തത്. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഇക്കാര്യമറിയിച്ചത്.
ബാങ്കുകളില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20,000ത്തില്‍ നിന്ന് 24,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഒരു ദിവസം 10000 രൂപ മാത്രം എന്ന നിബന്ധന എടുത്തു കളഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications