ടെലികോം രംഗത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ വീണ്ടും ഒരു തരംഗത്തിന് തയ്യാറെടുക്കുകയാണ്.
മുംബൈ: ടെലികോം രംഗത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ വീണ്ടും ഒരു തരംഗത്തിന് തയ്യാറെടുക്കുകയാണ്. ഇന്റര്‍നെറ്റ് സേവന രംഗത്ത് കൂടുതല്‍ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെക്കന്റില്‍ പരമാവധി ഒരു ജിബി വരെ ഡാറ്റാ വേഗത നല്കുന്ന ബ്രോഡ്ബാന്‍ഡ് സര്‍വീസ് ആണ് ജിയോ അടുത്തതായി അവതരിപ്പിക്കുന്നത്.
പുതിയ സര്‍വീസ് ജിയോ എന്ന് അവതരിപ്പിക്കും എന്നത് ഇതുവരേക്കും തീരുമാനിച്ചിട്ടില്ല. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സേവനം നിലവില്‍ വന്നേക്കാം. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ സര്‍വീസ് പരീക്ഷണടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എഫ്ടിടിഎച്ച്
ഫൈബര്‍ ടു ഹോം സര്‍വീസിനെ(എഫ്ടിടിഎച്ച്) അടിസ്ഥാനമാക്കിയാണ് ജിയോയുടെ പുതിയ പദ്ധതി. രാജ്യത്തെ എല്ലായിടത്തും ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഖലയുള്ള ഏക കമ്പനിയാണ് ജിയോ.എഫ്ടിടിച്ച് സര്‍വീസിലൂടെ വണ്‍ ജിബിപിഎസ് വേഗതയില്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് അവതരിപ്പിക്കാനാണ് ജിയോയുടെ നീക്കം.
സെറ്റ്ടോപ്പ് ബോക്സ് ഫ്രീ
ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് രംഗത്തെ പ്രമുഖ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജിയോയുടെ പുതിയ നീക്കം. ബ്രോഡ്ബാന്‍ഡ് കണക്ഷനൊപ്പം ഉപഭോക്താവിന് ഒരു സെറ്റ്ടോപ്പ് ബോക്സും ആന്‍ഡ്രോയിഡ് സ്മാര്ട്ട്ബോക്സും ലഭിക്കും.
ജിയോ ടിവി
ജിയോ ടിവിക്കായുള്ള സെറ്റ്ടോപ്പ് ബോക്സ് റൗട്ടറായും പ്രവര്‍ത്തിക്കും. ഇതുവഴി 44 ഡിവൈസുകള്‍ വരെ ഒരേ സമയത്ത് കണക്ട് ചെയ്യാം. 350 ചാനലുകളാണ് ജിയോ ടിവിയിലൂടെ ലഭ്യമാക്കുക. ഇതില്‍ അമ്പതോളം ചാനലുകള്‍ എച്ച്ഡി ആയിരിക്കും. ടിവി പരിപാടികള്‍ ഏഴ് ദിവസം വരെ സേവ് ചെയ്യാനും സാധിക്കും. എല്ലാ ഷോകളും സിനിമകളും ജിയോ സെര്‍വറുകളില്‍ സൂക്ഷിക്കാം. Read Also: മലയാളികള്‍ക്ക് പ്രിയം ജിയോ: കേരളത്തില്‍ 10 ലക്ഷം ജിയോക്കാര്
ജിയോ മീഡിയ ഷെയര്‍
ജിയോ മീഡിയാ ഷെയര്‍ എന്ന ആപ്പും ജിയോ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ പല തരം ഡിവൈസുകളില്‍ മീഡിയയെ ഷെയര്‍ ചെയ്യാനാണ് ഈ ആപ്പ്. ടിവി,ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ 5 ഉപകരണങ്ങളില്‍ വരെ ഇത് കണക്ട് ചെയ്ത് വീഡിയോയോ പാട്ടോ പ്ലേ ചെയ്യാന്‍ കഴിയും. Read Also: ജിയോയില്‍ മാര്‍ച്ച് വരെ എല്ലാം സൗജന്യം
ജിയോ തരംഗം
ജിയോ ഓഫറുകള്‍ സെപ്തംബര്‍ അഞ്ചിനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി ഡാറ്റാ താരിഫ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഏത് നെറ്റ് വര്‍ക്കിലേക്കും ജിയോയില്‍ നിന്നും സൗജന്യമായി വിളിക്കാം.കോളിനും ഡാറ്റയിലും റോമിംഗ് ചാര്‍ജുകള്‍ ജിയോയില്‍ ഈടാക്കില്ല. നിലവില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് രേഖകള്‍ ഒന്നു നല്‍കാതെ സിം ആക്ടിവേറ്റ് ചെയ്യാന്‍ 3,100 നഗരങ്ങളില്‍ ജിയോ സൗകര്യമൊരുക്കിയിട്ടുണ്ട്.
16 മില്ല്യണ്‍ ഉപഭോക്താക്കള്‍
ഔദ്ദ്യോഗികമായി പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും ആകെ 16 മില്യണ്‍ ഉപഭോക്താക്കളെയാണ് ജിയോ സ്വന്തമാക്കിയത്.
ജിയോ കോള്‍ ഡ്രോപ്
ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ് വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ എന്നീ മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) നിര്‍ദേശിച്ചിരുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications