നിക്ഷേപം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ രാജ്യത്ത് വായ്പ നിക്ഷേപ പലിശ നിരക്കുകള്‍ മൂന്ന് മാസത്തിനകം കുത്തനെ കുറയും.
കൊച്ചി: അഞ്ഞൂറ്, ആയിരം നോട്ടുകള്‍ റദ്ദാക്കിയതിന് പിന്നാലെ ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞ് കൂടുകയാണ്. നിക്ഷേപം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ രാജ്യത്ത് വായ്പ നിക്ഷേപ പലിശ നിരക്കുകള്‍ മൂന്ന് മാസത്തിനകം കുത്തനെ കുറയും.
നിക്ഷേപ പലിശ നിരക്കും അതോടൊപ്പം വായ്പ പലിശ നിരക്കുകളും ബാങ്കുകള്‍ക്ക് കുറക്കേണ്ടി വരുമെന്നാണ് പ്രമുഖ ബാങ്ക് മേധാവികള്‍ വ്യക്തമാക്കുന്നത്.
എസ്ബിഐക്ക് കീഴില്‍ 92,000 കോടി രൂപ
കഴിഞ്ഞ 5 ദിവസം കൊണ്ട് എസ്ബിഐയുടേയും അസ്സോസിയേറ്റ് ബാങ്കുകളിലേയും ഒഴുകി എത്തിയത് 92000 കോടി രൂപയാണ്. ഡിസംബര്‍ 30 നകം രാജ്യത്തെ ബാങ്കുകളില്‍ 4 ലക്ഷം കോടി രൂപയെങ്കിലും അധികം നിക്ഷേപമായി ലഭിക്കുമെന്നാണ് കണക്ക്.
ജനങ്ങളുടെ കൈയില്‍ പണമില്ല
500, ആയിരം രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെ ജനങ്ങളുടെ കൈവശമുള്ള പണം കുറഞ്ഞിട്ടുണ്ട്. നിരവധിപേര്‍ കൈവശമുള്ള പണത്തില്‍ നല്ലൊരു പങ്ക് ബാങ്കുകളില്‍ നിക്ഷേപിച്ചു. എസ്ബിഐ മാത്രം ആദ്യത്തെ ഒന്നര ദിവസത്തിനുള്ളില്‍ നേടിയത് 53,000 കോടി രൂപയുടെ നിക്ഷേപമാണ്.
ഉല്പന്നങ്ങള്ക്ക് വില ഇടിയും
ജനങ്ങള്‍ ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരായതോടെ ഉല്‍്പന്നങ്ങളുടെ വില വിപണിയില്‍ താഴും. നാണയപ്പെരുപ്പം കുറയാനിത് വഴിയൊരുക്കും. അതോടെ, പലിശ നിരക്കുകള്‍ താഴ്ത്താന്‍ റിസര്‍വ് ബാങ്കും നിര്‍ബന്ധിതരാകും.
പലിശ നിരക്ക് കുറയും
ബാങ്കുകളിലെ നിക്ഷേപം വലിയ തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിലവിലുള്ള നിക്ഷേപ പലിശ ബാങ്കുകള്‍ക്ക് നല്‍കാനാകില്ല. നിക്ഷേപ നിരക്കില്‍ കുറവു വരും. മാത്രമല്ല വായ്പ പലിശയും ആനുപാതികമായി കുറക്കേണ്ടി വരും. പലിശ നിരക്ക് ഉടന്‍ കുറയുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് നേട്ടം
സാധാരണക്കാരുടെ ഭവന വായ്പകളുടേയും വാഹന വായ്പകളുടേയും പലിശ കുറയും. ഇതോടെ കൂടുതല്‍ ആളുകള്‍ വായ്പ എടുക്കാന്‍ തയ്യാറാകും. ഇത് വാണിജ്യ വ്യവസായ മേഖലക്ക് പുതിയ ഊര്‍ജമാകുമെന്നാണ് കരുതുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications