സംസ്ഥാനത്തെ എടിഎമ്മുകള്‍ വഴി 2,000 രൂപ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി.
തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകള്‍ വഴി 2,000 രൂപ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി. തിരുവനന്തപുരത്തെ എടിഎമ്മുകളിലാണ് നോട്ടുകള്‍ തുടക്കത്തില്‍ ലഭ്യമായത്. സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിലാണ് 2000 എത്തിയിരിക്കുന്നത്.
സാങ്കേതിക പ്രശ്നങ്ങള്‍ മൂലം നേരത്തെ എടിഎമ്മുകളില്‍ 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നില്ല. പകരമായി 100, 50 രൂപകളുടെ നോട്ടുകളാണ് എടിഎമ്മില്‍ നിന്നും ലഭിച്ചിരുന്നത്.

ഫെഡറല്‍ ബാങ്കിന്റെ തേവരയിലെ എടിഎമ്മില്‍നിന്ന് ഇടപാടുകാര്‍ക്ക് 2,000 രൂപയുടെ നോട്ടുകള്‍ ലഭ്യമാക്കിത്തുടങ്ങി. ബാങ്കിന്റെ അഞ്ച് എടിഎമ്മുകള്‍ 2,000 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ പര്യാപ്തമായ രീതിയില്‍ റീകാലിബ്രേറ്റ് ചെയ്തുകഴിഞ്ഞതായി അധികാരികള്‍ അറിയിച്ചിട്ടുണ്ട്.
അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നാലിലൊന്നും ആവശ്യക്കാര്‍ക്ക് 2,000ന്റെ കറന്‍സികള്‍ ലഭ്യമാകുംവിധം റീകാലിബ്രേറ്റ് ചെയ്യുമെന്നാണ് ഫെഡറല്‍ ബാങ്ക് അറിയിച്ചിട്ടുള്ളത്. അതേ സമയം 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ എടിഎം വഴി 50, 20 രൂപ നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
