പല സ്ഥലങ്ങളിലും മൂന്നു ദിവസത്തെ ബാങ്ക് അവധി

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധികള്‍ക്കു ശേഷം ചൊവ്വാഴ്ച്ച വീണ്ടും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. മിലാദ്-ഇ-ഷരീഫ് പ്രമാണിച്ച് പല സ്ഥലങ്ങളിലും ബാങ്ക് തിങ്കളാഴ്ച്ച പ്രവര്‍ത്തനം നടത്തില്ല.

 
 ബാങ്ക് തിങ്കളാഴ്ച്ച പ്രവര്‍ത്തനം നടത്തില്ല.

നവംബര്‍ 8ന് നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പിലായ ശേഷം ആദ്യമായാണ് മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്ക് അടച്ചിടുന്നത്. അതുകൊണ്ടുതന്നെ ചൊവ്വാഴ്ച്ച പതിവിലും വലിയ തിരക്കനുഭവപ്പെടുമെന്ന് ഉറപ്പാണ്.

നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ബാങ്കുകളിലും എടിഎമ്മുകളിലുമുള്ള ജനത്തിരക്ക് കാര്യമായി കുറഞ്ഞിട്ടില്ല. ഭൂരിഭാഗം എടിഎം സെന്ററുകളും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. വളരെ കുറച്ച് എടിഎമ്മില്‍ മാത്രമാണ് പണം ലഭ്യമാകുന്നത്.ഇതില്‍ മിക്കതില്‍ നിന്നും ലഭിക്കുന്നത് 2000 രൂപ നോട്ടാണ്.

നോട്ട് പിന്‍വലിക്കല്‍ തീരുമാനം ജനങ്ങളെ എല്ലാ രീതിയിലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഡിജിറ്റല്‍ പണമിടപാടുകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഒരു പരിധിവരെ നോട്ടു പ്രതിസന്ധിയെ നേരിടാന്‍ സഹായിക്കും. കാര്‍ഡുപയോഗിച്ചുള്ള 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ സേവനനികുതി ഒഴിവാക്കിയിരുന്നു. കൂടാതെ 100 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം നോട്ടുക്ഷാമത്തെ നേരിടാന്‍ സഹായിക്കും. കഴിഞ്ഞദിവസം പുതിയ 20, 50 രൂപാ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ആര്‍ ബി ഐ അറിയിച്ചിരുന്നു.

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇനി കൂടുതല്‍ ആനുകൂല്യം.

English summary

Banks expect huge rush for cash after 3 days bank holidays

Bank customers continued to line up outside branches and ATMs as banks faced the uphill task of meeting the huge demand for cash ahead of three-day break. Banks will remain closed in many places for three days in a row on account of 'Id-e-Milad' on Monday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X