എസ് ബി ഐയുടെ 25,000 രൂപ വരെ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ വരുന്നു

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

25,000 രൂപ വരെ ഉപയോഗപരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ എസ്ബിഐ തീരുമാനിച്ചു. ഇത്തരം ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുക വഴി നോട്ട് പ്രതിസന്ധി പരമാവധി പ്രയോജനപ്പെടുത്താനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്.

 
എസ് ബി ഐയുടെ പരിധികുറഞ്ഞ ക്രെഡിറ്റ് കാര്‍ഡുകള്‍

പണം തിരിച്ചടക്കാന്‍ കഴിവുണ്ടായിട്ടും നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാന്‍ ബാങ്കുകള്‍ ചില മാനദണ്ഡങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഈ നിബന്ധനകളനുസരിച്ച് യോഗ്യതയില്ലാത്തവരെ ലക്ഷ്യമിട്ടാണ് എസ്ബിഐയുടെ പുതിയ പദ്ധതി. ബാങ്കുകളില്‍ അത്യാവശ്യം നിക്ഷേപമുള്ളവര്‍ക്കും ഇനിമുതല്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. ഇത്തരക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപം കണക്കിലെടുത്താവും കാര്‍ഡ് നല്‍കുക. ഈ കാര്‍ഡുപയോഗിച്ച് പരമാവധി ചിലവാക്കാന്‍ പറ്റുന്ന തുക 25,000 രൂപയാണ്. എസ്ബിഐ കാര്‍ഡ് ആന്റ് സര്‍വ്വീസസ് ചീഫ് എക്‌സിക്യൂട്ടീവ് വിജയ് ജസുജ ഒരഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

നോട്ട് പിന്‍വലിക്കല്‍ നടപ്പിലാക്കിയ ശേഷം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തന്നെ 25,000 രൂപ പരിധിയുള്ള കാര്‍ഡുകള്‍ പുറത്തിറക്കി പരമാവധി ഉപഭോക്താക്കളെ സ്വന്തമാക്കാനാണ് എസ്ബിഐയുടെ തീരുമാനം. നിലവില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിച്ച് 9 മുതല്‍ 11 ദിവസത്തിനകം നല്‍കുകയാണ് പതിവ്. ഇതു 2 മുതല്‍ 3 ദിവസിത്തിനുള്ളില്‍ ലഭ്യമാക്കാനും തീരുമാനമായി.

English summary

SBI To Launch Credit Card With Rs 25000 Limit Soon

To tap opportunities arising out of limited cash supply, SBI Cards will soon launch a credit card with a cap of Rs 25,000 for those at the lower strata of the society, who have the capacity to pay but don't have cards, a top company official said to PTI.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X