സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,720 രൂപയിലാണ് വെള്ളിയാഴ്ച്ച വില്‍പ്പന നടക്കുന്നത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 2590 രൂപയായി.
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 240 കുറഞ്ഞ് 20,720 രൂപയിലാണ് വെള്ളിയാഴ്ച്ച വില്‍പ്പന നടക്കുന്നത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 2590 രൂപയായി. കഴിഞ്ഞ പത്തുമാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ ബുധനാഴ്ച്ച അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് 0.25 ശതമാനം ഉയര്‍ത്തിയതോടെ ആഗോളതലത്തില്‍ ഡോളറിന്റെ വില കുതിച്ചുയരുകയാണ്. ഇതാണ് സ്വര്‍ണ്ണവില ഇടിയാന്‍ കാരണം. രാജ്യാന്തര മാര്‍ക്കറ്റില്‍ 31 ഗ്രാം ട്രോയി ഔണ്‍സിന് 1142ആണ് വെള്ളിയാഴ്ച്ചത്തെ നിരക്ക്. വരും ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഇനിയും കുറയാനാണ് സാധ്യത.
യുഎസ് റിസര്‍വ്വിന്റെ കാല് ശതമാനം പലിശനിരക്ക് വര്‍ദ്ധനവ് ഇന്ത്യ നേരത്തെ പ്രതീക്ഷിച്ചിരിന്നതാണെങ്കിലും വിപണിയില്‍ വന്‍ ഇടിവാണിതുണ്ടാക്കിയത്. ഒരു പതിറ്റാണ്ടിനില് രണ്ടാം തവണയാണ് ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് ഉയര്‍ത്തുന്നത്. 0.5 ശതമാനം മുതല്‍ 0.75 ശതമാനം വരെയാണ് പുതുക്കിയ പലിശനിരക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയവും നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന. 2017ല്‍ ഇനിയും മൂന്ന് തവണ പലിശനിരക്ക് ഉയര്‍ത്തുമെന്നാണ് അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് ചെയര്‍ പേഴ്സന്‍ ജാനറ്റ് അലന് ബുധനാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
