ആധാര്‍ അധിഷ്ഠിതമാക്കിയ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ അടുത്തയാഴ്ച്ചയോടെ പുറത്തിറങ്ങും. ബയോമെട്രിക് സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് മൊബൈലുകളിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്.
ആധാര്‍ അധിഷ്ഠിതമാക്കിയ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ അടുത്തയാഴ്ച്ചയോടെ പുറത്തിറങ്ങും. ബയോമെട്രിക് സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് മൊബൈലുകളിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്.

വ്യാപാരികള്‍ തങ്ങളുടെ മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഉപഭോക്താക്കള്‍ ഇടപാട് നടത്തുമ്പോള്‍ അവരുടെ ആധാര്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് ആപ്പില്‍ തെരെഞ്ഞടുത്ത് പേമെന്റ് നടത്തിയാല്‍ മതിയാവും. ഇടപാട് നടത്തുന്ന തുക നേരിട്ട് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവും. ഇത്തരത്തിലുള്ള ഇടപാടായതുകൊണ്ട് സ്മാര്‍ട്ട്ഫോണില്ലാത്ത ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം വളരെ പ്രയോജനകരമായിരിക്കും.
ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ തയ്യാറാക്കിയ ഈ ആപ്പ് മറ്റുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ മേധാവി എ ബി പാണ്ഡെ അഭിപ്രായപ്പെട്ടത്. ഈ ആപ്പ് വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ജനങ്ങളുടെ കൈയ്യില്‍ നിന്നും യാതൊരു വിധത്തിലുള്ള ചാര്‍ജുകളും ഈടാക്കില്ലെന്നും പാണ്ഡെ പറഞ്ഞു. രാജ്യത്തെ 30 കോടി ജനങ്ങളെങ്കിലും ഈ ആപ്പ് ഉപയോഗിക്കുമെന്നാണ് യുഐഡിഎഐ പ്രതീക്ഷിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications