രാജ്യത്തെ ഡിജിറ്റലിടപാടുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കുന്നതിനായിയുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ രണ്ട് സമ്മാനപദ്ധതികള്‍ ക്രിസ്മസ്സ് ദിനമായ ഡിസംബര്‍ 25ന് ആരംഭിച്ചു.
രാജ്യത്തെ ഡിജിറ്റലിടപാടുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കുന്നതിനായിയുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ രണ്ട് സമ്മാനപദ്ധതികള്‍ ക്രിസ്മസ്സ് ദിനമായ ഡിസംബര്‍ 25ന് ആരംഭിച്ചു. ലക്കി ഗ്രാഹക് യോജ്ന, ഡിജി ധന് വ്യാപാരി യോജ്ന എന്നിങ്ങനെയാണ് പദ്ധതികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 340 കോടി രൂപയാണ് സര്‍ക്കാര്‍ ഈ സമ്മാനപദ്ധതികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ചെറിയ രീതിയിലുള്ള ഡിജിറ്റലിടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷമാക്കിയാണ് ഈ സമ്മാനപദ്ധതികള്‍ ആരംഭിക്കുന്നത്. 50 രൂപ മുതല്‍ 3000 രൂപവരെയുള്ള ഇടപാടുകളാണ് ഇതിനായി പരിഗണിക്കുന്നത്.
ലക്കി ഗ്രാഹക് യോജ്ന
ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന രാജ്യത്തെ ഉപഭോക്താക്കളെ ലക്ഷ്യംവയ്ക്കുന്ന സമ്മാനപദ്ധതിയാണ് ലക്കി ഗ്രാഹക് യോജ്ന. ഈ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ പ്രതിദിനം 15,000 വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി 1000 രൂപവീതം സമ്മാനം നല്‍കും. ഒരു ലക്ഷം രൂപയാണ് ലക്കി ഗ്രാഹക് യോജ്നക്ക് ബമ്പര്‍ സമ്മാനമായി നല്‍കുന്നത്. ഡിസംബര്‍ 25ന് തുടങ്ങുന്ന സമ്മാനപദ്ധതി ഏപ്രില്‍ 13ന് അവസാനിക്കും. ഏപ്രില്‍ 14ന് നടത്തുന്ന മെഗാ ബമ്പര്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാം സമ്മാനവിജയിക്ക് ഒരു കോടി രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനവിജയിക്ക് 50ലക്ഷവും, മൂന്നാം സമ്മാനവിജയിക്ക് 25ലക്ഷം രൂപയും ലഭിക്കും.
ഡിജി ധന് വ്യാപാരി യോജ്ന
പണരഹിത ഇടപാടുകള്‍ കൂടുതലായി നടത്തുന്ന വ്യാപരികളെ ഉന്നവെച്ചാണ് ഡിജി ധന് വ്യാപരി യോജ്ന പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 7000 വ്യാപാരികള്‍ക്ക് 1500 രൂപ മുതല്‍ 50,000 രൂപവരെ സമ്മാനതുകയായി നല്‍കും. ഈ പദ്ധതിയിലെ മെഗാബമ്പര്‍ സമ്മാനം 50 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 25 ലക്ഷം രൂപയും, മൂന്നാം സമ്മാനവിജയിക്ക് 5 ലക്ഷം രൂപയുമാണ് സമ്മാനമായി നല്‍കുന്നത്.
യുപിഐ, യുഎസ്എസ്ഡി എന്നിവ ആധാറുമായി ബന്ധപ്പെടുത്തി ഡിജിറ്റല്‍ ഇടപാട് നടത്തുന്നവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമ്മാനപദ്ധതികളില്‍ പങ്കെടുക്കാന്‍ സാധിക്കൂ.
എന്‍പിസിഐ?
കേന്ദ്രസര്‍ക്കാരിന്റെ കറണ്സിരഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിന് നേതൃത്വം നല്‍കുന്നത് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകാര്‍ക്കായി സമ്മാനപദ്ധതി ഏര്‍പ്പെടുത്താന്‍ എന്‍പിസിഐയെ ആണ് നീതി ആയോഗ് ഏല്‍പ്പിച്ചിരിക്കുന്നത്. മുന്‍നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഐ, കാനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് എന്‍പിസിഐയുടെ പ്രമോട്ടര്‍മാര്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
