ബാങ്കിംഗ് രംഗത്തെ ചരിത്രം തിരുത്താന്‍ മൊബൈല്‍ ലോകത്തുനിന്ന് പേമെന്റ് ബാങ്കിംഗിലേക്ക് എത്തുകയാണ് എയര്‍ടെല്‍.
ബാങ്കിംഗ് രംഗത്തെ ചരിത്രം തിരുത്താന്‍ മൊബൈല്‍ ലോകത്തുനിന്ന് പേമെന്റ് ബാങ്കിംഗിലേക്ക് എത്തുകയാണ് എയര്‍ടെല്‍. രാജസ്ഥാനില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ബാങ്കിന്റെ ഉദ്ഘാടനം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍വഹിക്കും.

പൂര്‍ണ്ണമായും ഡിജിറ്റലായ കടലാസ് രഹിത ബാങ്കിംഗ് സമ്പ്രദായമാണ് പേമെന്റ് ബാങ്ക്. അക്കൗണ്ട് തുടങ്ങല്‍ വളരെ ലളിതം. ആധാറും കെ.വൈസിയും നല്കിയാല് നിമിഷങ്ങള്‍ കൊണ്ട് സേവിംഗ്സ് അക്കൗണ്ട് തുറക്കാം. ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെല്ലാം മൊബൈലിലൂടെ നിയന്ത്രിക്കാം. സാധാരണ ഫോണോ സ്മാര്‍ട്ട്ഫോണോ ഇതിനായി ഉപയോഗിക്കാം. വായ്പയോ ക്രെഡിറ്റ് കാര്‍ഡോ നല്കാന് പേമെന്റ് ബാങ്കുകള്‍ക്ക് അധികാരമില്ല. ചുരുക്കത്തില്‍, ഇ-വാലറ്റിനെയും ബാങ്ക് അക്കൗണ്ടിനെയും ബന്ധിപ്പിക്കുന്ന പാലമാകും പേമെന്റ് ബാങ്ക്.
എന്നാല്‍, ഒരു ലക്ഷം രൂപ വരെ ബാങ്കില്‍ നിക്ഷേപിക്കാം. ഇതിന് പലിശ ലഭിക്കും. 7.25 എന്ന ആകര്‍ഷക പലിശയാണ് അക്കൗണ്ട് ഉടമകള്‍ക്ക് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. ക്രെഡിറ്റ് കാര്‍ഡില്ലെങ്കിലും അക്കൗണ്ടുടമകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ബാങ്ക് നല്‍കും. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനം നടത്തണമെന്ന ആര്‍ബിഐ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, രാജസ്ഥാനിലാണ് എയര്‍ടെല്‍ ആദ്യ ബ്രാഞ്ച് തുടങ്ങുന്നത്. ഇവിടെ ഒരുലക്ഷം പേര് ഉടന്‍ അക്കൗണ്ട് തുറക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പാണ് രാജ്യത്തെ 11 കമ്പനികള്‍ക്ക് പേമെന്റ് ബാങ്ക് തുടങ്ങാന്‍ ആര്‍ബിഐ പ്രാഥമിക അനുമതി നല്‍കിയത്. പേ ടിഎം, റിയലന്സ എയര്‍ടെല്‍ സെല്ലുലാര്‍ എന്നിവരും വൈകാതെ പേമെന്റ് ബാങ്ക് രംഗത്തേക്ക് എത്തും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
