സ്വര്‍ണ വില പവന് 22,000 രൂപയിലേക്ക് ഉയര്‍ന്നു.ഏതാനും ദിവസമായി വര്ദ്ധിക്കുകയായിരുന്ന വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് എത്തിയിരിക്കുന്നത്.
സ്വര്‍ണ വില പവന് 22,000 രൂപയിലേക്ക് ഉയര്‍ന്നു. വിദേശ വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടൊപ്പിച്ചാണ് ആഭ്യന്തര വിപണിയിലെ വില വര്‍ദ്ധന. വിവാഹക്കാലമായതിനാല് ആവശ്യക്കാര്‍ ഏറിയതും വില വര്‍ദ്ധനക്കു കാരണമാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും കറന്‍സി നോട്ട് പ്രതിസന്ധിയും കാരണം വന്‍ തിരിച്ചടി നേരിട്ട സ്വര്‍ണവിപണിയില്‍ വന്‍ ഉണര്‍വാണ് കാണുന്നത്. കഴിഞ്ഞ മാസത്തെ തളര്‍ച്ചയില്‍ നിന്നും കരകയറിയ സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. ഏതാനും ദിവസമായി വര്ദ്ധിക്കുകയായിരുന്ന വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് എത്തിയിരിക്കുന്നത്.
ഡിസംബറിലെ സ്വര്‍ണ്ണവില
ഡിസംബര്‍ മാസം സ്വര്‍ണ്ണം പവന് 20,480 രൂപ വരെ വില ഇടിഞ്ഞിരുന്നു. 2017 ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ തുടങ്ങി. ജനുവരി ഒന്നിലെ സ്വര്‍ണവില 21,160 രൂപയായിരുന്നു. ഇതാണ് പതിനഞ്ച് ദിവസം കൊണ്ട് 840 രൂപ ഉയര്‍ന്ന് 22,000ത്തിലെത്തിയിരിക്കുന്നത്. വിവാഹ സീസണായതിനാല്‍ ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. മാത്രമല്ല നോട്ട് നിരോധനത്തിന്റെ പ്രതിഫലനങ്ങളില്‍ അയവുവരുന്നതും സ്വര്‍ണ്ണവില ഉയരാന്‍ കാരണമാണ്.
ട്രംഫ് ഇഫക്ട്
വിദേശ വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര സ്വര്‍ണ്ണ വിപണിയിലും മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിനുള്ള ദിവസം അടുത്തെത്തിയതാണു രാജ്യാന്തര വിപണിയിലെ സ്വര്‍ണ്ണത്തിന്റെ വിലക്കയറ്റത്തിനു പ്രധാന കാരണമായി പറയുന്നത്. ട്രംഫ് ഭരണം തുടങ്ങുന്നതോടെ ആഗോള സാമ്പത്തിക രംഗം പിന്നോട്ടടി നേരിട്ടേക്കമെന്ന ആശങ്കയിലാണ് സ്വര്ണ്ണത്തിനടക്കം ഇപ്പോള്‍ വില കൂടുന്നത്.
ഇന്ത്യയിലെ സ്വര്‍ണ്ണവില നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍
ഇന്ത്യയിലെ വിലനിര്‍ണയത്തെ പ്രധാനമായും സ്വാധീനിക്കുന്നതു സിംഗപ്പൂരിലെ വിലയാണ്. സിംഗപ്പൂരില്‍ വില ഔണ്‍സിന് (31.1 ഗ്രാം) 1212.50 യുഎസ് ഡോളറിലെത്തി.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
