അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടി വരും.
അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടി വരും.
ഇതിനു പുറമെ, എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നതും നിര്‍ബന്ധമായി മാറും. ഇതു സംബന്ധിച്ച പ്രഖ്യാപനം വരുന്ന യൂണിയന് ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ഫോമില്‍ ഇപ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ കോളമുണ്ട്. നിലവില്‍ അത് പൂരിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല.
എന്നാല്‍, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അത് പൂരിപ്പിച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.
ടാക്സ് റിട്ടേണ്‍സിനും ആധാര്‍
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ഫോമില്‍ ഇപ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ കോളമുണ്ട്. നിലവില്‍ അത് പൂരിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല.
എന്നാല്‍, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അത് പൂരിപ്പിച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.
വിമാന ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കും?
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്സ് തുടങ്ങിയ ഏതാനും
വിമാനക്കമ്പനികള്‍ ഇപ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമല്ല. ആഭ്യന്തര യാത്രകള്‍ക്കാവും ആധാര്‍ നിര്‍ബന്ധമാക്കുക. വിദേശ യാത്രകള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമായതിനാല്‍ ഇപ്പോള്‍ തന്നെ അതു നിരീക്ഷിക്കാന്‍ അവസരമുണ്ട്.
ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതോടെ, ഓരോരുത്തരുടെയും വിമാനയാത്ര കൃത്യമായി നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയും. വിമാന യാത്രയ്ക്ക് വേണ്ടി ഓരോരുത്തരും പ്രതിവര്‍ഷം എത്ര തുക ചെലവഴിക്കുന്നുണ്ടെന്ന് കണക്കാക്കാനും സാധിക്കും. ഇതുവഴി ആദായനികുതി വെട്ടിപ്പ് വലിയൊരളവോളം കുറയ്ക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
പാന്‍ കാര്‍ഡും നിര്‍ബന്ധം
ആധാറിനു പുറമെ പാന്‍ കാര്‍ഡിന്റെ ഉപയോഗവും കര്‍ശനമാക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ പാന്‍
നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാത്രമല്ല, 30,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാകും. ഇത് സംബന്ധിച്ച പ്രഖ്യാപനവും ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടാവും. നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നല്കിയാല് മതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
