കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനം ഏറ്റവുമധികം ബാധിച്ചത് വാണിജ്യ-വ്യവസായ മേഖലെയാണ്. അതിന് മുന്‍പ് തന്നെ വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു രാജ്യത്തെ ബിസിനസ്സ് മേഖല.
കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനം ഏറ്റവുമധികം ബാധിച്ചത് വാണിജ്യ-വ്യവസായ മേഖലെയാണ്. അതിന് മുന്‍പ് തന്നെ വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു രാജ്യത്തെ ബിസിനസ്സ് മേഖല. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതോടെ ഈ രംഗത്തെ പ്രതിസന്ധി മൂര്‍ച്ഛിച്ചു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന കേന്ദ്ര ബജറ്റില്‍ വാണിജ്യ മേഖലയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്ന ആശ്വാസകരമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ബിസിനസ്സ് ലോകം പ്രതീക്ഷിക്കുന്നത്.
ഐടി, നിര്‍മ്മാണ മേഖല, ഔഷധ നിര്‍മ്മാണം, വാഹന മേഖല തുടങ്ങിയ എല്ലാ മേഖലകളുടേയും ആവശ്യം ആദായ നികുതി ഇളവിന്റെ പരിധി കൂട്ടണമെന്നതാണ്. വാണിജ്യ-വ്യവസായ രംഗത്തെ ഓരോ മേഖലയുടേയും ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:-
ഭക്ഷ്യ മേഖല
ഭക്ഷ്യ മേഖല ഇക്കഴിഞ്ഞ രണ്ട് വര്‍ഷമായി വരുമാന തര്‍ച്ച നേരിടുകയാണ്. അതിന്റെ കൂടെയാണ് കറന്‍സി നോട്ട് നിരോധനം വന്നത്. അത് ഈ മേഖലക്ക് വലിയൊരു ഇരുട്ടടിയായിരുന്നു. ആദായ നികുതി ഇളവിന്റെ പരിധി വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ, ഉല്‍പ്പന്നങ്ങള്‍ക്ക് ഗ്രാമീണ മേഖലകളില്‍ മികച്ച വില്‍പ്പന ഉറപ്പാക്കുന്നതിനായി ബജറ്റില്‍ കുൂടുതല്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് ഭക്ഷ്യ മേഖലയിലെ കമ്പനികള്‍ കേന്ഗ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമേഖലാ ബാങ്കിംഗ്
വായ്പാ ഡിമാന്റില്‍ വന്ന ഇടിവും, നിഷ്ക്രിയ ആസ്തി വര്‍ദ്ധനയും കാരണം വന്‍ പ്രതിസന്ധിയിലാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. വരുന്ന യൂണിയന് ബജറ്റില്‍ കൂടുതല്‍ മൂലധന സഹായം പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വാഹന വിപണി
എസ് യു വികള്‍ക്ക് 2016ലെ പൊതു ബജറ്റില്‍ നാല് ശതമാനം അധിയ നികുത ഏര്‍പ്പെടുത്തിയിരുന്നു. ഇത് കുറക്കണമെന്നതാണ് വാഹന വിപണന മേഖലയിലെ ഒരുപാട് ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത്.
റിയല്‍ എസ്റ്റേറ്റ്
2022ഓടെ എല്ലാവര്ക്കും ഭവനം എന്ന കേന്ദ്ര സര്‍ക്കാറിന്റെ വിസ്മയ പദ്ധതിയിലാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തിന്റെ മുഴുവന്‍ പ്രതീക്ഷയും. ഈ പദ്ധതി മുന്‍നിര്‍ത്തി ഭവന വായ്പകളില്‍ കൂടുതല്‍ നികുതി ആനുകൂല്യങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു.
അടിസ്ഥാന സൗകര്യ വികസന മേഖല
വികസന പദ്ധതികള്‍ക്കായി 30 ശതമാനം അധിക തുക വരുന്ന യൂണിയന് ബജറ്റില്‍ അനുവദിക്കണമെന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
