പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പ്രത്യേക സത്യവാങ്മൂലം നല്‍കാനുള്ള അവസരം ഇല്ലാതാക്കാനും സാധ്യതയുണ്ട്.
കള്ളപ്പണം പിടിച്ചെടുക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് കൂടുതള്‍ ശക്തിപകരുന്ന നിര്‍ദ്ദേശങ്ങള്‍ വരുന്ന കേന്ദ്ര ബജറ്റില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് നിക്ഷേപവും ക്രയവിക്രയങ്ങളും കൂടുതല്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കാനും സാധ്യതയുണ്ട്. പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പ്രത്യേക സത്യവാങ്മൂലം നല്‍കാനുള്ള അവസരം ഇല്ലാതാക്കാനും സാധ്യതയുണ്ട്.

ബാങ്കുകളില്‍ ഇപ്പോള്‍ 50,000 രൂപയോ അതിലധികമോ നിക്ഷേപിക്കാന്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്. ഇതിന്റെ പരിധി കുറയ്ക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 30,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാകും. നേരിട്ട് പണം നല്കി ബാങ്കകളിലല്ലാതെ നടത്തുന്ന മറ്റ് ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് സ്വര്‍ണ്ണം പോലുള്ളവ വാങ്ങുന്നതിന് ഇപ്പോള്‍ പാന്‍ നിര്‍ബന്ധമാണ്. ഈ പരിധിയും കുറച്ച് ഒരു ലക്ഷമെങ്കിലും ആക്കാനാണ് സാധ്യത.
പാന്‍ കാര്‍ഡോ അതില്ലെങ്കില്‍ ആധാറോ ബാങ്കിംഗ് ഇടപാടുകള്‍ക്ക് നിര്‍ബന്ധമാക്കും. കേന്ദ്രീകൃത വിവര ശേഖരണ സംവിധാനമുള്ളതിനാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിലെ ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിരീക്ഷിക്കാനാവും.
നേരിട്ടുള്ള പണമിടപാടുകള്‍ പരമാവധി നിരുത്സാഹപ്പെടുത്താനായി പ്രത്യേക ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്താനും സാധ്യതതയുണ്ട്. ഒരു നിശ്ചിത തുകയ്ക്ക് മുകളില്‍ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ ക്യാഷ് ഹാന്‍ഡ്ലിംഗ് ചാര്‍ജ് ഈടാക്കിയേക്കും. ഇങ്ങനെ കിട്ടുന്ന പണം ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
