റെയില്‍വെ കണ്സഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
റെയില്‍വെ കണ്സഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് ബോധ്യപ്പെട്ടതിനാലാണ് ഇങ്ങനെയൊരു നീക്കം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
റെയില്‍വെ ടിക്കറ്റ് ഇളവ്
മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് രജിസ്ട്രേഷനും മറ്റും ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുമെന്ന് നേരത്തെ തന്നെ റെയില്‍വെ വ്യക്തമാക്കിയിരുന്നു. 92 വര്‍ഷത്തെ കീഴ് വഴക്കം അവസാനിപ്പിച്ച് റെയില്‍വെ ബജറ്റ് കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുന്ന ആദ്യ ബജറ്റെന്ന നിലയില്‍ ഈ യൂണിയന് ബജറ്റ് ശ്രദ്ധേയമാകും.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനും ആധാര്‍
അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടി വരും.
ഇതിനു പുറമെ, എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നതും നിര്‍ബന്ധമായി മാറും. ഇതു സംബന്ധിച്ച പ്രഖ്യാപനം വരുന്ന യൂണിയന് ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാന ടിക്കറ്റിനും ആധാര്‍?
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്സ് തുടങ്ങിയ ഏതാനും വിമാനക്കമ്പനികള്‍ ഇപ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമല്ല. ആഭ്യന്തര യാത്രകള്‍ക്കാവും ആധാര്‍ നിര്‍ബന്ധമാക്കുക. വിദേശ യാത്രകള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമായതിനാല്‍ ഇപ്പോള്‍ തന്നെ അതു നിരീക്ഷിക്കാന്‍ അവസരമുണ്ട്.
സര്‍വ്വ സിക്ഷാ അഭിയാന്
കൂടാതെ സര്‍വ്വശിക്ഷ അഭിയാന്, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി എന്നിവ അടക്കമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്ലാ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. കേന്ദ്രസര്‍വ്വീസുകളിലേക്കുള്ള പരീക്ഷ എന്നിവയടക്കം 20 പുതിയ മേഖലകളില്‍ കൂടി ആധാര്‍ നിര്‍ബന്ധമാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
