പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ജനുവരി 31, ചൊവ്വാഴ്ച തുടങ്ങും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ജനുവരി 31, ചൊവ്വാഴ്ച തുടങ്ങും. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ശനിയാഴ്ച്ച കൂടിക്കാഴ്ച നടത്തി.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയില്‍ ധനമന്ത്രി അരുണ്‍ ജെയറ്റ്‌ലിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഇടിയാതിരിക്കാനുള്ള നയങ്ങള്‍ ധനമന്ത്രിയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആദായനികുതിഘടനയില്‍ മാറ്റം വരുമെന്ന സൂചന ധനമന്ത്രി നല്‍കിക്കഴിഞ്ഞു. രണ്ടര ലക്ഷം രൂപയാണ് ഇപ്പോഴത്തെ പരിധി. ബാങ്കിംഗ് സംവിധാനം ഉടച്ച് വാര്‍ക്കുന്നതിനും ധനമന്ത്രി ശ്രമിച്ചേക്കും. മധ്യവര്‍ഗ്ഗത്തെയും കര്‍ഷകരെയും സഹായിക്കുന്ന നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. റെയില്‍ബജറ്റ് ഇത്തവണ ഒഴിവാക്കിയതിനാല്‍ റെയില്‍വേ വികസനം യാത്രാനിരക്ക് എന്നിവ യൂണിയന്‍ ബജറ്റില്‍ തന്നെ പരാമര്‍ശിക്കും.


അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്നവാശ്യപ്പെട്ടിരുന്ന പ്രതിപക്ഷം, ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 31ന് നടക്കുന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയിലും പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ആധാറും പാന്‍ കാര്‍ഡും ഇല്ലാതെ ഇനിയങ്ങോട്ട് ഒന്നും നടക്കില്ല; ഇത് രണ്ടും ഇല്ലാത്തവര്‍ കുടുങ്ങുംആധാറും പാന്‍ കാര്‍ഡും ഇല്ലാതെ ഇനിയങ്ങോട്ട് ഒന്നും നടക്കില്ല; ഇത് രണ്ടും ഇല്ലാത്തവര്‍ കുടുങ്ങും

English summary

Budget session will start on January 31

Budget session will start on January 31
Story first published: Monday, January 30, 2017, 10:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X