മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് നികുതിയില്ല.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയില്‍ 17 ശതമാനം വര്‍ദ്ധനവ്. നികുതി നല്കുന്നതില് വിമുഖത കാട്ടുന്ന ജനതയെന്ന് പറഞ്ഞ് കൊണ്ടാണ് ധനമന്ത്രി നികുതി പ്രഖ്യാപനങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്. നികുതി നല്‍കിയത് വെറും 1.8 കോടി ആളുകല്‍ മാത്രം. ആദായനികുതി നല്കുന്നവരില് 10 ലക്ഷത്തിനു മേല്‍ വരുമാനം കാണിച്ചത് 24 ലക്ഷം പേര് മാത്രമാണ്. 50 ലക്ഷത്തിനു മേല്‍ വരുമാനം കാട്ടിയത് 1.72 ലക്ഷം പേര് മാത്രമാണെന്നും അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ആദായ നികുതി ഇളവുകള്‍
ഇനി രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5% മാത്രം ആദായ നികുതി. നേരത്തെ ഇത് 10 ശതമാനമായിരുന്നു. മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് നികുതിയില്ല. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ചാര്‍ജ്.
2017ലെ കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധിയില്‍ എന്ത് മാറ്റം വരുമെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. നിലവില്‍ രണ്ടര ലക്ഷം രൂപയാണ് ആദായ നികുതി പരിധി.
കോര്‍പ്പറേറ്റ് ടാക്സ് 25%മായി കുറച്ചു
കോര്‍പ്പറേറ്റ് ടാക്സിന് വന്‍ ഇളവാണ് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരിക്കുന്നത്. 30 ശതമാനമായിരുന്ന കോര്‍പ്പറേറ്റ് ടാക്സ് 25 ശതമാനമായി കുറച്ചു.
മുതിര്‍ന്ന പൗരന്മാര്ക്ക്
ആനുപാതികമായി 60 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്മാരുടെ ആദായ നികുതി പരിധി മൂന്നര ലക്ഷമാക്കി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിന് നിലവിലെ പരിധിയില്‍ നിന്ന് വ്യത്യാസമുണ്ടാവില്ല.
ഭവന വായ്പ
വകുപ്പ് 80 സി അനുസരിച്ച് ഉപാധികളോടെ നികുതി ഒഴിവാക്കാവുന്ന തുകയുടെ പരിധി നിലവില്‍ ഒന്നര ലക്ഷമാണ്. ഇത്ിന്റെ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്ത് 75 ലക്ഷം പേരാണ് ഭവന വായ്പ എടുത്തിരിക്കുന്നത്.
ബാങ്കുകളില്‍ കൂടുതല്‍ പണം എത്തുകയും ഡിജിറ്റല്‍ പണമിടപാട് വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ പേരെ നികുതിദായകരാക്കുകയെന്ന ഉദ്ദേശത്തിലാണ് യൂണിയന് ബജറ്റില്‍ ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നോട്ട് അസാധുവാക്കലിനെതിരെ ഉയര്‍ന്ന ജനവികാരം ശമിപ്പിക്കാന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി ആദായ നികുതി പരിധി നാല് ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടായ മുറിവുണക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൊന്ന് ആദായ നികുതിയില്‍ അനുവദിച്ച ആനുകൂല്യങ്ങഘള് തന്നെയായിരിക്കും. മൂന്ന് ലക്ഷമെങ്കിലും ആക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ കണക്ക് കൂട്ടിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
