ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കായി 20 ലക്ഷത്തോളം പുതിയ പിഒഎസ് മെഷീനുകള്‍ പുറത്തിറക്കും.
കറന്‍സിരഹിത ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനം തുടരുമെന്നതിന്റെ കൃത്യമായ സൂചന ആദ്യമേ ധനമന്ത്രി നല്കിയിരിക്കുന്നു. ഇലക്ട്രോണിക് ഇടപാടുകള്‍ നിരീക്ഷിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു കീഴില്‍ പേയ്മെന്റ്സ് റെഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കാനാണ് ബജറ്റ് നിര്‍ദേശം. മാത്രവുമല്ല 2007ലെ പേയ്മെന്റ്സ് ആന്‍ഡ് സെറ്റില്‍മെന്റ്സ് ആക്ട് ഭേദഗതി ചെയ്യാനും തീരുമാനമുണ്ട്.
'ടെക് ഇന്ത്യ'യെന്ന സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമായി ക്യാഷ്ലെസ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നടത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കായി 20 ലക്ഷത്തോളം പുതിയ പിഒഎസ് മെഷീനുകള്‍ പുറത്തിറക്കും.
2500 ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യം
ഡെബിറ്റ് കാര്‍ഡോ മൊബൈല്‍ ഫോണോ, ഇ-വാലറ്റോ ഒന്നുമില്ലാത്തവര്‍ക്കായി ആധാറിനെ അടിസ്ഥാനമാക്കിയുള്ള പേമെന്റ് സംവിധാനമാണ് നടപ്പാക്കുന്നത്. ആധാര്‍ നമ്പറും വിരലടയാളമോ റെറ്റിന സ്കാനോ ഉണ്ടെങ്കില്‍ എന്തു പണമിടപാടും നടത്താം എന്നതാണു ഈ ലക്ഷ്യത്തിന്റെ പ്രത്യേകത. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്ഫേസ് (യുപിഐ), അണ്സ്ട്രക്ചേഡ് സപ്ലിമെന്ററി സര്‍വീസ് ഡേറ്റ(യുഎസ്എസ്ഡി), ആധാര്‍ പേ, ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവയെല്ലാം വഴി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടി ഡിജിറ്റല്‍ ഇടപാടാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.
ആധാര്‍ പേ
ബജറ്റിലെ ഡിജിറ്റല്‍ പ്രഖ്യാപനങ്ങളില്‍ തന്നെ ഏറ്റവും ശ്രദ്ധേയമാണ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണം ഇടപാട് സേവനമായ ആധാര്‍ പേ. ഇതിനോടകം തന്നെ ആധാര്‍ പേക്ക് 14 ബാങ്കുകള്‍ പിന്തുണ അറിയിച്ചു കഴിഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ അവരുടെ ആരോഗ്യവിവരങ്ങള്‍ കൂടി ചേര്‍ത്ത് ആധാര്‍ സ്മാര്‍ട് കാര്‍ഡുകളും നല്കാന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം 15 നഗരങ്ങളിലായിരിക്കും നടപ്പാക്കുക.
ഭീം ആപ്പ്
ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി കേന്ദ്രം പുറത്തിറക്കിയ ഭീം ആപ് ഇതിനോടകം 1.25 കോടി പേര് ഡൗണ്‍ലോഡ് ചെയ്തെന്നാണ് അരുണ്‍ ജെയ്റ്റ്ലി ബജറ്റില്‍ നല്കിയ കണക്ക്.
ഭീം ആപ്പ് പ്രോല്‍സാഹിപ്പിക്കുന്നതിനായി പുതിയ രണ്ടു പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 124 ലക്ഷം പേര് ഭീം ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇത് വര്‍ദ്ധിപ്പിക്കും. പെട്രോള്‍ പമ്പുകളിലും വളം ഡിപ്പോകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് ഓഫിസുകളിലും ആശുപത്രികളിലും ആര്‍ടി ഓഫിസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം ഭീം ആപ് വഴി ഇടപാടിനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.
ആധാര്‍ അടിസ്ഥാനമാക്കി സൈ്വപ്പിംഗ് മെഷീനുകളും വരുന്നു
2017 സപ്റ്റംബറിനകം ആധാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 20 ലക്ഷം സൈ്വപ്പിംഗ്് മെഷീനുകള്‍ ലഭ്യമാക്കണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദേശം. 2017 മാര്‍ച്ചോടെ സാധാരണ പണമിടപാടുകള്‍ക്കുള്ള 10 ലക്ഷം സൈ്വപ്പിംഗ് മെഷീനുകളും. ഇതിനായാണ്സൈ്വപ്പിംഗ മെഷീനുകളും ഫിംഗര്‍ പ്രിന്റ്-റെറ്റിന റീഡറുകളുമെല്ലാം നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് കസ്റ്റംസ്, എക്സൈസ് തീരുവ ഇളവുകള്‍ ബജില്‍ നല്‍കിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
