ബില്‍ പ്രകാരം പിന്‍വലിച്ച പഴയ 500, 1000 രൂപാ നോട്ടുകള്‍ പത്തെണ്ണത്തിലധികം കൈവശം സൂക്ഷിച്ചാല്‍ കുറഞ്ഞത് 10,000 രൂപ വരെ പിഴ ലഭിക്കുന്ന കുറ്റമാണ്.
അസാധുവാതക്കിയ പഴയ 500, 1000 രൂപ കറന്‍സി നോട്ടുകള്‍ പത്തെണ്ണത്തിലധകം കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണെന്നുള്ള ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു.
പഴയ നോട്ടുകള്‍ ഉപയോഗിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ ബില്‍ പ്രകാരം പിന്‍വലിച്ച പഴയ 500, 1000 രൂപാ നോട്ടുകള്‍ പത്തെണ്ണത്തിലധികം കൈവശം സൂക്ഷിച്ചാല്‍ കുറഞ്ഞത് 10,000 രൂപ വരെ പിഴ ലഭിക്കുന്ന കുറ്റമാണ്. പതിനായിരം രൂപയോ, അല്ലെങ്കില്‍ കൈവശം വച്ച പണത്തിന്റെ അഞ്ചിരട്ടിയോ ആയിരിക്കും പിഴയായി ഈടാക്കുന്നത്. കൂടാതെ നിരോധിക്കപ്പെട്ട നോട്ടുകള്‍ നിശ്ചിത കാലാവധി അവസാനിച്ച ശേഷവും സൂക്ഷിക്കുന്നവര്‍ക്ക് നാല് വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും.
അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവദിച്ചിരുന്ന കാലയളവില്‍ വിദേശത്തായിരുന്നവര്‍ക്ക് 2017 മാര്‍ച്ച് 31 വരെ ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. എന്നാല്‍ ഈ ആനുകൂല്യം നേടാനായി വ്യാജ സത്യവാങ്മൂലം നല്കുന്നവര്ക്കും പിഴ ഈടാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അയ്യായിരം രൂപയോ കൈവശം വച്ച തുകയുടെ അഞ്ചിരട്ടിയോ ആയിരിക്കും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള പിഴ.
അസാധുവാക്കിയ കറന്‍സി നോട്ടുകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിനും റിസര്‍വ്വ് ബാങ്കിനും ഉത്തരവാദിത്വം ഒഴിയാന്‍ വേണ്ടിയാണ് ബില്‍. 1978ലും സമാനമായ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അന്ന് ആയിരം, അയ്യായിരം, പതിനായിരം രൂപയുടെ നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്ക്കായിരുന്നു പിഴശിക്ഷ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
