വൈകാതെ തന്നെ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും എവിടെ ഇരുന്നാണ് വാട്സ് ആപ്പില്‍ മെസേജുകള്‍ അയക്കുന്നതെന്ന് ഏളുപ്പത്തില്‍ മനസിലാക്കാം.
വാട്സ് ആപ്പിലൂടെ കള്ളം പറയുന്നവര്‍ക്ക് ഇനി എട്ടിന്റെ പണി കിട്ടും. വാട്സ് ആപ്പ് ഉപയോക്താക്കളുടെ ലോക്കേഷന്‍ കണ്ടെത്തുന്നതിനുള്ള പുത്തന്‍ ഫീച്ചറാണ് വാട്സ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വൈകാതെ തന്നെ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും എവിടെ ഇരുന്നാണ് വാട്സ് ആപ്പില്‍ മെസേജുകള്‍ അയക്കുന്നതെന്ന് ഏളുപ്പത്തില്‍ മനസിലാക്കാം.

ആന്‍ഡ്രോയിഡ് 2.16.399, ഐഒഎസ് 2.17.3.28 ബീറ്റാ വെര്‍ഷനുകളിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക. നിലവില്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലോക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ലൈവായി ലോക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യമില്ല. ഇതു കൂടി ഉള്‍പ്പെടുത്തിയാവും വാട്സ് ആപ്പിന്റെ ബീറ്റ വെര്ഷന് കമ്പനി അവതരിപ്പിക്കുക.പുതിയ ഫീച്ചര്‍ ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ലൈവ് ലോക്കേഷന്‍ ഷെയറിംഗ് ആക്ടീവ് ചെയ്യണം. എത്ര സമയത്തേക്കാണ് ലൈവ് ലോക്കേഷന്‍ ഷെയറിംഗ് നല്‍കേണ്ടതെന്നും ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം.
വാട്സ് ആപ്പില്‍ മെസേജുകള്‍ അയച്ചതിന് ശേഷം എഡിറ്റ്, ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്തെത്തുന്ന വിവരം അമേരിക്കയിലെ പ്രമുഖ ടെക്നോളജി വെബ്സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
