പ്രൊഫഷണലുകള്‍ക്കും വിവിധ മേഖലയിലെ വിദഗ്ദ്ധര്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് യുഎഇ പുതിയ വിസ പദ്ധതിക്ക് അംഗീകാരം നല്കി.
പ്രൊഫഷണലുകള്‍ക്കും വിവിധ മേഖലയിലെ വിദഗ്ദ്ധര്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് യുഎഇ പുതിയ വിസ പദ്ധതിക്ക് അംഗീകാരം നല്കി. യുഎഇ പ്രസിഡന്റായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിസ പരിഷ്കരണത്തിന് അംഗീകാരം നല്‍കിയത്. ഉന്നത് വിദ്യാഭ്യാസമുള്ളവരേയും പ്രതിഭകളേയും ആകര്‍ഷിക്കുകയെന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
വിസ പരിഷ്കരണം ഇങ്ങനെ
വിവിധ ഘട്ടങ്ങളിലായാണ് യുഎഇയുടെ പുതിയ വിസ പരിഷ്കരണം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കാണ് വിസ നല്‍കുക. രണ്ടാം ഘട്ടത്തില്‍ ഗവേഷണം, ശാസ്ത്ര-സാങ്കേതികം, സാംസ്കാരിക രംഗങ്ങളെ പരിഗണിക്കും. വ്യത്യസ്ത മേഖലകളിലുള്ള അസാധാരണ പ്രതിഭകളുടെ വിസ നടപടികള്‍ എളുപ്പത്തിലാക്കുകയാണ് യുഎഇയുടെ ലക്ഷ്യം.
നിര്‍ദ്ദേശങ്ങള്‍ നല്കാന് പ്രത്യേക കമ്മിറ്റികള്‍
വിസ അനുവദിക്കുന്നതിനുള്ള മേഖലകള്‍ ഏതൊക്കെയെന്ന് പരിശോധിച്ച് മനസ്സിലാക്കി നിര്‍ദ്ദേങ്ങള്‍ നന്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലും റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ പരിഷ്കരണത്തിലൂടെ വിവിധ രംഗങ്ങളിലെ വിദഗദ്ധരെ യുഎഇലേക്ക് ആകര്‍ഷിക്കകയും, അതിലൂടെ ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര കമ്പനികള്‍ക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
വിസ നടപടികള്‍ ലളിതമാക്കുന്നതോടെ ലൈഫ് സ്റ്റൈല്‍, ഫിനാന്‍സ്, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലെ അന്താരാഷ്ട്ര കമ്പനികളെ യുഎഇലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യാന്തര കമ്പനികള്‍ക്ക് യുഎഇയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥാപിക്കാനാവശ്യമായ സഹായം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളും പുതിയ പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളികള്‍ക്കും ഗുണകരം
യുഎഇയുടെ പുതിയ വിസ പരിഷ്കരണം മലയാളികള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഏറെ മുന്നേറിയ മലയാളി യുവാക്കള്‍ക്ക് വന്‍ അവസരങ്ങള്‍ യുഎഇയുടെ വിസ പരിഷ്കരണ സംവിധാനം വഴി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
