ജീവനക്കാരുടെ പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്ന് എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്.
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് 28-ന് നടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് വിവിധ സംഘടനകള്‍ ചൊവ്വാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്.

പണിമുടക്ക് ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ജീവനക്കാരുടെ പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്ന് എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് തുടങ്ങിയവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
ബാങ്കിംഗ് മേഖലയിലെ സ്ഥിരം ജോലികള്‍ കരാറടിസ്ഥാനത്തില്‍ നല്‍കുന്നതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട തൊഴില്‍നിയമ പരിഷ്കരണങ്ങള്‍ക്കെതിരേയാണ് യൂണിയനുകളുടെ പ്രക്ഷോഭം. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ക്ക് അധികസമയം ജോലിചെയ്യേണ്ടിവന്നതിന് നഷ്ടപരിഹാരം നല്‍കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, വായ്പകളുടെ തിരിച്ചവില്‍ മനപ്പൂര്‍വം വീഴ്ച വരുത്തുന്നവര്‍ക്കെതെിരെ നടപടി സ്വീകരിക്കുക തുടങ്ങി
വിവിധ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.
ബിഎംഎസിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് വര്‍ക്കേഴ്സ്, നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നിവ 28ന് നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
