രാജ്യത്താകമാനം ഒറ്റ പരോക്ഷനികുതി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ആശയമാണ് ജിഎസ്ടി.
ജിഎസ്ടി 2017 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്താകമാനം ഒറ്റ പരോക്ഷനികുതി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ആശയമാണ് ജിഎസ്ടി. ചരക്കുസേവന നികുതി ജൂലൈ ഒന്നോടെ നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു. ഇതോടെ ജിഎസ്ടി ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമോയെന്ന ആശങ്കകള്‍ക്ക് വിരാമമായി.
സംസ്ഥാന നികുതി, അന്തര്‍ സംസ്ഥാന നികുതികള്‍, കേന്ദ്ര നികുതി, പ്രാദേശിക നികുതികള്‍ എന്നിവ ഒറ്റ നികുതി സമ്പ്രദായത്തിന് കീഴിലാവുമെന്നതാണ് ജിഎസ്ടിയുടെ പ്രത്യേകത.

അവസാനം നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനുശേഷം ജൂലൈ ഒന്നോടെ ജിഎസ്ടി നടപ്പാക്കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. ചരക്കുസേവന നികുതി നിയമത്തിനു കീഴിലുള്ള വിവിധ നിര്‍ദേശങ്ങളും വ്യവസ്ഥകളും പല സംസ്ഥാനങ്ങളും എതിര്‍ത്ത സാഹചര്യത്തിലായിരുന്നു അനിശ്ചിതത്വം നിലനിന്നിരുന്നത്.
എന്നാല്‍, ചരക്ക് സേവന നികുതി നിലവില്‍വന്നാലും ഇന്‍കം ടാക്സ്, കസ്റ്റംസ് തീരുവ, പെട്രോളിയം ഉല്പന്നങ്ങളുടെ ഡ്യൂട്ടി, സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന് ടാക്സ്, മോട്ടോര്‍ വാഹന നികുതി, തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിട-തൊഴില്‍-എന്റര്‍ടെയിന്‍മെന്റ് നികുതികള്‍ തുടങ്ങിയവ തുടരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
