കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെയും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോഝാഹിപ്പിക്കുന്നതിന്റേയും ഭാഗമായാണ് ബാങ്കുകളുടെ പുതിയ നീക്കം.
എടിഎം ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുകയോ സൗജന്യ ഉപയോഗത്തിന്റെ എണ്ണം കുറയ്ക്കുകയോ ചെയ്യാന്‍ ബാങ്കുകള്‍ ആലോചിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെയും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോഝാഹിപ്പിക്കുന്നതിന്റേയും ഭാഗമായാണ് ബാങ്കുകളുടെ പുതിയ നീക്കം. ഉന്നത ബാങ്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സര്‍വ്വീസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനും എടിഎമ്മില്‍ നിന്നുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം കുറയ്ക്കാനും സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇവര്‍ പറയുന്നു.

നവംബര്‍ എട്ടിന് നോട്ട് നിരോധനം വന്ന ശേഷം നടപ്പാക്കിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13ന് അവസാനിക്കാനിരിക്കെയാണ് ബാങ്കുകളുടെ പുതിയ നീക്കം. കേന്ദ്ര സര്‍ക്കാര്‍ 1000, 500രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ എടിഎം ചാര്‍ജുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ജനുവരി മുതല്‍ സര്‍വ്വീസ് ചാര്‍ജുകള്‍ വീണ്ടും ഈടാക്കി തുടങ്ങുകയായിരുന്നു.
നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയാണ് സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കുന്നത്. അതിന് ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപയും, ബാലന്‍സ് അറിയുന്നതുള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ക്ക് 8.50 രൂപയുമാണ് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത്.
ഇതിനിടെ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ബാങ്കില്‍ നിന്ന് നേരിട്ടുള്ള പണമിടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി. ഇത് പ്രകാരം, ബാങ്കിന്റെ ബ്രാഞ്ചിലെത്തി ഒരു മാസം നാലില്‍ കൂടുതല്‍ തവണ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയോ പണം പിന്‍വലിക്കുകയോ ചെയ്താല്‍ കുറഞ്ഞത് 150 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications