സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഓരോ മേഖല തിരിച്ച് നിശ്ചയിച്ചിരിക്കുന്ന ബാലന്‍സ് തുകയില്ലെങ്കിലാണ് പിഴ നല്‍കേണ്ടിവരുന്നത്.
അക്കൗണ്ടുകള്‍ കാലിയാക്കിയിടുന്ന ഉപഭോക്താക്കള്‍ക്കളില്‍ നിന്ന് പിഴ ഈടാക്കാനൊരുങ്ങി എസ്ബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഇനിമുതല്‍ പിഴ നല്‍കേണ്ടിവരും. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഓരോ മേഖല തിരിച്ച് നിശ്ചയിച്ചിരിക്കുന്ന ബാലന്‍സ് തുകയില്ലെങ്കിലാണ് പിഴ നല്‍കേണ്ടിവരുന്നത്. 20 രൂപ മുതല്‍ 100 രൂപ വരെയാണ് ഇങ്ങനെ പിഴ നല്‍കേണ്ടിവരുക. ഏപ്രില്‍ ഒന്നുമുതല്‍ പിഴ ഈടാക്കി തുടങ്ങും.

മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള അന്തരം കണക്കാക്കിയാകും പിഴ ഈടാക്കുക. മിനിമം ബാലന്‍സായി വേണ്ടതിലും 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപയും സേവന നികുതിയുമാകും പിഴ. 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടിയലാണ് കുറവുള്ള തുകയെങ്കില്‍ 75 രൂപയും സേവന നികുതിയും പിഴയായി ഈടാക്കും. മിനിമം ബാലന്‍സ് വേണ്ടതിലും 50 ശതമാനത്തില്‍ കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 50 രൂപയും സേവന നികുതിയുമായിരിക്കും പിഴ. ഗ്രാമപ്രദേശങ്ങളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ 20 രൂപ മുതല്‍ 50 രൂപ വരെയും സേവനനികുതിയുമായിരിക്കും പിഴയായി നല്‍കേണ്ടി വരുന്നത്.
മെട്രോനഗരങ്ങളില്‍ 5000 രൂപയാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക. നഗരങ്ങളില്‍ 3000 രൂപയും അര്ധനഗരങ്ങളില് 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സായി എസ്ബിഐ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ വേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
