വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമാണെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോററ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ).
ആധാര്‍ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയെ ശരിവെക്കുന്നുണ്ടെങ്കിലും വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമാണെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോററ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് യുഐഡിഎഐ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ആള്മാറാട്ടത്തിനോ സാമ്പത്തിക നഷ്ടത്തിനോ ഇടയാക്കുന്ന തരത്തില്‍ ആധാര്‍ വിവരങ്ങള്‍ ഇതേവരെ ദുരുപയോഗം ചെയ്തിട്ടില്ല. സബ്സിഡികള്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്കുന്ന പദ്ധതി രണ്ടര വര്‍ഷം കൊണ്ട് സര്‍ക്കാരിന് 49,000 കോടി രൂപയുടെ ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു.
അഞ്ചു വര്‍ഷത്തിനിടെ ആധാര്‍ മുഖേനയുള്ള 400 കോടിയോളം ഇടപാടുകള്‍ നടന്നു. അവയില്‍ ഒരിക്കല്‍പ്പോലും ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണിത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ക്കശ നടപടികള്‍ എടുക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അധികൃതര്‍
പറയുന്നു. ഇത്തരത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയയാളെ ആധാര്‍ സുരക്ഷ സംവിധാനങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ദുരുപയോഗം ചെയ്തയാള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഐടി മന്ത്രാലയം അറിയിച്ചു. ആധാര്‍ നിയമപ്രകാരം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
