ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഒമാന്‍ ഇന്ത്യയിലേക്കുള്ള വിസ ഫീസ് നിരക്കുകള്‍ പരിഷ്കരിച്ചു. മെഡിക്കല്‍ വിസ ഫീസില്‍ വരുത്തിയ മാറ്റമാണ് സുപ്രധാന തീരുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് വിസ ഫീസ് നിരക്കുകള്‍ പരിഷ്കരിച്ചിരിക്കുന്നത്.

2016ല്‍ 95,000 വിസയാണ് ഒമാന്‍ സ്വദേശികള്‍ക്കായി മസ്കറ്റ് ഇന്ത്യന്‍ എംബസ്സി അനുവദിച്ചത്, 2017 ആദ്യ രണ്ടു മാസത്തിനുള്ളില്‍ ഇതിനകം ഇരുപത്തിനായിരത്തിലേറെ വിസകള്‍ അനുവദിച്ചു കഴിഞ്ഞു.
ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയില്‍ ചികിത്സക്കെത്തുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. നിലവില്‍ ആറു മാസത്തെ മെഡിക്കല്‍ വിസക്ക് 33റിയാല്‍ നാനൂറ്റി അമ്പതു ബൈസയാണ് ആണ് ഫീസ്, പരിഷ്കരിച്ച നിരക്ക് പ്രകാരം ഇതു 30റിയാല്‍ 900ബൈസയായി കുറയും. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് 46റിയാല്‍ 300ബൈസ മാത്രമായിരിക്കും നിരക്ക്. ഒരു വര്‍ഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസക്ക് മുപ്പത്തി എട്ടു റിയാല്‍ അറുനൂറു ബൈസയും, അഞ്ചു വര്‍ഷത്തെ ടൂറിസ്റ്റ് വിസക്ക് 77റിയാല്‍ 100 ബൈസയുമാണ് പുതിയ നിരക്ക് പ്രകാരം നല്‍കേണ്ടത്.
മെഡിക്കല്‍ വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബിഎല്‍എസ് കേന്ദ്രത്തില്‍ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്നു മസ്കറ്റ് ഇന്ത്യന്‍ എംബസ്സിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ബിസിനസ് വിസക്ക് ഒരു വര്‍ഷത്തേക്ക് 46റിയാല്‍ 300 ബൈസയും, അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് 96റിയാല്‍ 300 ബൈസയും നല്‍കണം.
കൂടാതെ ബിഎല്‍എസ് ചുമത്തുന്ന സേവന ഫീസ് ഒരു റിയാല്‍ 650ബൈസയും, എംബസ്സിയുടെ സാമൂഹ്യ ക്ഷേമ നിധിയിലേക്കുള്ള ഒരു റിയാലും വിസ ഫീസിനോടൊപ്പം നല്‍കണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications