പവന് 21,960 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,745 രൂപയുമാണ് നിരക്ക്.
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. പവന് 21,960 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,745 രൂപയുമാണ് നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,256 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനവാണ് കേരളത്തിലും സ്വര്‍ണ വില ഉയര്‍ത്തിയത്.

വിദേശ വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടൊപ്പിച്ചാണ് ആഭ്യന്തര വിപണിയിലെ വില വര്‍ദ്ധന. വിവാഹക്കാലമായതിനാല് ആവശ്യക്കാര്‍ ഏറിയതും വില വര്‍ദ്ധനക്കു കാരണമാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും കറന്‍സി നോട്ട് പ്രതിസന്ധിയും കാരണം വന്‍ തിരിച്ചടി നേരിട്ട സ്വര്‍ണവിപണിയില്‍ വന്‍ ഉണര്‍വാണ് കാണുന്നത്. കഴിഞ്ഞ മാസത്തെ തളര്‍ച്ചയില്‍ നിന്നും കരകയറിയ സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. വിവാഹ സീസണായതിനാല്‍ ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. മാത്രമല്ല നോട്ട് നിരോധനത്തിന്റെ പ്രതിഫലനങ്ങളില്‍ അയഞ്ഞതോടെ സ്വര്‍ണ്ണവില ഉയരുമെന്നാണ് കരുതപ്പെടുന്നത്.
ഡിസംബര്‍ മാസം സ്വര്‍ണ്ണം പവന് 20,480 രൂപ വരെ വില ഇടിഞ്ഞിരുന്നു. 2017 ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ തുടങ്ങി. ജനുവരി ഒന്നിലെ സ്വര്‍ണവില 21,160 രൂപയായിരുന്നു. ഇത് പതിനഞ്ച് ദിവസം കൊണ്ട് 840 രൂപ ഉയര്‍ന്ന് 22,000ത്തിലെത്തിയിരുന്നു. ഫെബ്രുവരിയില്‍ വീണ്ടും സ്വര്‍ണവിപണിയിലെ ഉയര്‍ച്ച താഴ്ച്ചകള്‍ കണ്ടു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
