കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച എസ്ബിടിയുടെ അവസാന പ്രവര്‍ത്തി ദിനമാണ് മാര്‍ച്ച് 31ന്. ഏപ്രില്‍ ഒന്ന് മുതല്‍ എസ്ബിടി, എസ്ബിഐയായി മാറും.
ഏഴു പതിറ്റാണ്ട് മലയാളിയുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനിയില്ല. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി)യുടെ അവസാന പ്രവര്‍ത്തി ദിനമാണ് മാര്‍ച്ച് 31ന്. ഏപ്രില്‍ ഒന്ന് മുതല്‍ എസ്ബിടി, എസ്ബിഐയായി മാറും.
വാര്‍ഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനം ഇല്ല. രണ്ടിന് (ഞായര്‍) അവധിയായതിനാല്‍ മൂന്നിന് എസ്ബിടി ബ്രാഞ്ചുകള്‍ തുറക്കുന്നത് എസ്ബിഐയുടെ പേരിലാകും.
എസിബിടിയുടെ ചരിത്രത്തിലൂടെ ഒരു തിരിഞ്ഞു നോട്ടം
72 ഓളം വര്‍ഷമായി കേരളീയ സമൂഹത്തിന്റെ വികാസവുമായി ഇഴ ചേര്‍ന്നു പോകുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാഗധേയം നിശ്ചയിക്കുകയും ചെയ്ത സ്ഥാപനമാണ് എസ്ബിടി. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്ബിടിക്ക് 1183 ശാഖകളും 1737 എ ടി എമ്മുകളുമുണ്ട്. കേരളത്തില്‍ മാത്രം 857 ശാഖകളും 1368 എ ടി എമ്മുകളുമുണ്ട്. 14,000 ത്തിനു മേല്വരും ജീവനക്കാരുടെ എണ്ണം. 1,65,000 ബിസിനസ് പങ്കാളികളും 1,14,565 കോടി രൂപ നിക്ഷേപവും ബാങ്കിനുണ്ട്. 65,046 കോടി രൂപ വായ്പയും ബാങ്ക് നല്കി. മലയാളികളുടെ സ്വന്തം ബാങ്കായ എസ്ബിടി ചരിത്രത്തിലേക്ക് പിന്‍വാങ്ങുന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വന്‍തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ശാഖകള്‍ പൂട്ടില്ല
എസ്ബിഐയില്‍ ലയിച്ചെങ്കിലും എസ്ബിടി തത്കാലം ശാഖകളൊന്നും പൂട്ടില്ല. ശാഖകളിലെ ജീവനക്കാര്‍ക്കും മാറ്റമില്ല. അക്കൗണ്ട് നമ്പരോ പാസ് ബുക്കോ ഇപ്പോള്‍ മാറില്ല.
ചെക്കുകള്‍ ഉപയോഗിക്കാം
ചെക്കുകള്‍ മൂന്ന് മാസം ഉപയോഗിക്കാം. മൂന്നു മാസത്തേയ്ക്കാണ് ഇപ്പോഴുള്ള ചെക്ക്ബുക്ക് ഉപയോഗിക്കാന്‍ കഴിയുക. ഇതിനിടെ എസ്ബിഐയുടെ പേരു പതിച്ച പുതിയ ചെക്ക് ബുക്കും പാസ് ബുക്കും വിതരണം ചെയ്യും. ശാഖകളുടെ ഐഎഫ്എസ് കോഡില്‍ മാറ്റമുണ്ടാകില്ല.
രണ്ടാമത്തെ ശാഖയ്ക്ക് മറ്റൊരു പേര്
രണ്ടു ബാങ്കുകള്‍ക്കും ഒരേ സ്ഥലത്തു ശാഖകളുണ്ടെങ്കില്‍ അതില്‍ ഒരു ശാഖയ്ക്കു മറ്റൊരു പേരു നല്കാന് തീരുമാനം. ഇങ്ങനെ സംസ്ഥാനത്തെ ഇരുനൂറോളം എസ്ബിടി, എസ്ബിഐ ശാഖകളുടെ പേരില്‍ മാറ്റം വരും. എസ്ബിടി, എസ്ബിഐ ആകുന്നതോടെ ഒരേ സ്ഥലത്ത് ഒരേ പേരില്‍ രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള ആശയക്കുഴപ്പം മാറ്റാനാണു പരിഷ്കാരം നടപ്പാക്കുന്നത്. ആദ്യം പ്രവര്‍ത്തനം തുടങ്ങിയ ശാഖയ്ക്ക് ഇപ്പോഴുള്ള പേരു നിലനിര്‍ത്താം.
പൂജപ്പുരയിലെ ആസ്ഥാനം എസ്ബിഐ കേരള സര്‍ക്കിള്‍
ലയന നടപടികളുടെ തുടക്കം ആസ്ഥാന മന്ദിരത്തില്‍ നിന്നാകണമെന്നതിനാല്‍ പൂജപ്പുരയിലെ കെട്ടിടത്തിന് മുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ബോര്‍ഡുകളും ചിഹ്നവും മാറ്റി എസ്ബിഐ ആക്കുന്ന തിരക്കിലാണ് ജീവനക്കാര്‍. സംസ്ഥാനത്തെ 857 ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 1,177 ബ്രാഞ്ചുകളും ഏപ്രില്‍ ഒന്നിന് എസ്ബിഐ ആകും. ആസ്ഥാന മന്ദിരത്തില്‍ ഉള്‍പ്പെടെ 14,195 ജീവനക്കാരുണ്ട്.
ലയനത്തോടെ ഇത്രയും ജീവനക്കാരും നിക്ഷേപവും വായ്പയുമെല്ലാം എസ്ബിഐക്ക് സ്വന്തം. എംഡിയാണ് എസ്ബിടിയെ നിയന്ത്രിച്ചിരുന്നത്. ലയിച്ചാല്‍ എംഡി ഇല്ല. എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ക്കായിരിക്കും കേരള സര്‍ക്കിളിന്റെ ചുമതല. പുജപ്പുരയിലെ ആസ്ഥാന മന്ദിരം ഇനി എസ്ബിഐ കേരള സര്‍ക്കിള്‍ മന്ദിരമാകും.
എസ്ബിഐയില്‍ ലയിക്കുന്ന മറ്റ് അനുബന്ധ ബാങ്കുകള്‍
എസ്ബിടിക്ക് പുറമെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഹൈദരാബാദ് എന്നിവയാണ് എസ്ബിഐയില്‍ ലയിക്കുന്ന അനുബന്ധ ബാങ്കുകള്‍. ഭാരതീയ മഹിളാ ബാങ്കിന്റെ ലയനം പിന്നാലെയുണ്ടാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
